+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കലയുടെ ഈറ്റില്ലമായ വിയന്നയിൽ മലയാളികളുടെ കലാ മാമാങ്കം

വിയന്ന: കലയുടെ ഈറ്റില്ലമായ വിയന്നയിൽ മലയാളത്തനിമയുടെ സംഗീത, കലാ മാമാങ്കം പെയ്തിറങ്ങിയപ്പോൾ പ്രേക്ഷകർ ആസ്വാദനത്തിന്‍റെ കൊടുമുടിയിലേക്കുയർന്നു. കലാകാരന്മാരുടെ പാടവവും ശരീരവടിവും ഭരതനാട്യത്തിലും ഒപ
കലയുടെ  ഈറ്റില്ലമായ വിയന്നയിൽ മലയാളികളുടെ കലാ  മാമാങ്കം
വിയന്ന: കലയുടെ ഈറ്റില്ലമായ വിയന്നയിൽ മലയാളത്തനിമയുടെ സംഗീത, കലാ മാമാങ്കം പെയ്തിറങ്ങിയപ്പോൾ പ്രേക്ഷകർ ആസ്വാദനത്തിന്‍റെ കൊടുമുടിയിലേക്കുയർന്നു.

കലാകാരന്മാരുടെ പാടവവും ശരീരവടിവും ഭരതനാട്യത്തിലും ഒപ്പനയിലും തികഞ്ഞു നിൽക്കുന്നുവെന്നു നിസംശയം പറയാം. പുല്ലാങ്കുഴലും ചെണ്ടമേളവും തബലയും വീണയും തുടങ്ങിയ സംഗീതോപകര ണങ്ങൾ മനസ്സിൽ ആസ്വാദനത്തിന്‍റെ ആറാട്ട് നടത്തുന്നു. മലയാളികൾക്ക് ഈ അസുലഭ സന്ദർഭം വേണ്ടവിധം ഉപയോഗിക്കാൻ കഴിഞ്ഞോ , എന്ന ചോദ്യം മാത്രം ബാക്കി. ഈ കലാവിരുന്ന് ജുലൈ ഏഴു വരെ തുടർച്ചയായി എല്ലാ ദിവസവും ആറു മണിക്ക് നടത്തപെടുന്നതാണ് . പ്രവേശനം തികച്ചും സൗജന്യമാണ് .

വിലാസം മൊസൈക്ക് ഈവന്‍റ് സെന്‍റർ
ഷേരെർ സ്ട്രാസ്സെ 4 , 1221 വിയന്ന

റിപ്പോർട്ട്: ഷിജി ചീരംവേലിൽ