+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേരള ഫ്രണ്ട്സ് ക്ലബിന് പുതിയ നേതൃത്വം

സിഡ്നി: നോർത്ത് വെസ്റ്റ് സിഡ്നി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കേരള ഫ്രണ്ട്സ് ക്ലബിന്‍റെ വാർഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി സ്റ്റെനി സെബാസ്റ്റ്യൻ (പ്രസിഡന്‍റ്),
കേരള ഫ്രണ്ട്സ് ക്ലബിന് പുതിയ നേതൃത്വം
സിഡ്നി: നോർത്ത് വെസ്റ്റ് സിഡ്നി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കേരള ഫ്രണ്ട്സ് ക്ലബിന്‍റെ വാർഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി സ്റ്റെനി സെബാസ്റ്റ്യൻ (പ്രസിഡന്‍റ്), ബേബി ജോസഫ് (വൈസ് പ്രസിഡന്‍റ്), സംഗീത കാർത്തികേയൻ (സെക്രട്ടറി), ജിനി ഗാന്ധി (പിആർഒ), ജോസ് ചാക്കോ (ട്രഷറർ) എന്നിവരേയും കമ്മിറ്റി അംഗങ്ങളായി പി. കാർത്തികേയൻ, ലിജോ ജോണ്‍ ,ജോണിക്കുട്ടി തോമസ്, രഞ്ജിത് രാധാകൃഷ്ണൻ ,കൃഷ്ണ കിട്ടു,ഗീവർഗീസ് കൊള്ളന്നൂർ,സുരേഷ് ബാബു,കാരായി സത്യൻ, പ്രദീപ് നായർ, ഷാജു പോൾ,ടോമി ജോസ് എന്നിവരേയും തെരഞ്ഞെടുത്തു.

മേയ് 21ന് കെല്ലി വിൽ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക പൊതുയോഗത്തിൽ സെക്രട്ടറി ജോണികുട്ടി തോമസ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ ജോസ് ചാക്കോ വരവുചെലവ് കണക്കും അവതരിപ്പിച്ചു. മുൻ പ്രസിഡന്‍റ് ലിജോ ജോണ്‍ പ്രസംഗിച്ചു. തുടർന്നു പുതിയ ഭാരവാഹികളുടെ ആദ്യ യോഗം ചേർന്ന് ഭാവി പരിപാടികൾ അവലോകനം ചെയ്തു. ഓണാഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 19ന് ഷട്ടിൽ ടുർണമെന്‍റും ഓഗസ്റ്റ് 27ന് വടംവലി ഉൾപ്പെടെയുള്ള കായിക മത്സരങ്ങളും നടത്താൻ തീരുമാനിച്ചു. ഓണാഘോഷങ്ങളുടെ സമാപനം സെപ്റ്റംബർ 16ന് വിവിധ പരിപാടികളോടെ നടത്താൻ തീരുമാനിച്ചു.

റിപ്പോർട്ട്: ജെയിംസ് ചാക്കോ