+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​റി​വി​ന്‍റെ​യും സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ​യും ഉ​ത്സ​വ​മൊ​രു​ക്കി വി​ദ്യു​ത് ഫെ​സ്റ്റ്

അ​മൃ​ത​പു​രി: അമൃതപുരി കാ​മ്പ​സി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ദേ​ശീ​യ ത​ല അ​ന്ത​ർ ക​ലാ​ല​യ മ​ൾ​ട്ടി ഫെ​സ്റ്റ് വി​ദ്യു​ത് 2020 ര​ണ്ടാം ദി​വ​സം പി​ന്നി​ട്ടു. പ​തി​ന​ഞ്ചോ​ളം ശി​ല്പ​ശാ​ല​ക​ളും, ഇ​രു​പ​തോ​ളം മ
അ​റി​വി​ന്‍റെ​യും സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ​യും  ഉ​ത്സ​വ​മൊ​രു​ക്കി  വി​ദ്യു​ത് ഫെ​സ്റ്റ്
അ​മൃ​ത​പു​രി: അമൃതപുരി കാ​മ്പ​സി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ദേ​ശീ​യ ത​ല അ​ന്ത​ർ ക​ലാ​ല​യ മ​ൾ​ട്ടി ഫെ​സ്റ്റ് വി​ദ്യു​ത് 2020 ര​ണ്ടാം ദി​വ​സം പി​ന്നി​ട്ടു. പ​തി​ന​ഞ്ചോ​ളം ശി​ല്പ​ശാ​ല​ക​ളും, ഇ​രു​പ​തോ​ളം മ​ത്സ​ര​ങ്ങ​ളും, വി​വി​ധ പ്ര​ദ​ർ​ശ​ന​ങ്ങ​ളും ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യി. ഹീ​ൽ ദി ​വേ​ൾ​ഡ് എ​ന്ന ആ​പ്ത​വാ​ക്യ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഒ​ന്പ​താ​മ​ത് വി​ദ്യു​ത് ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഫെ​സ്റ്റി​ൽ പ​തി​നാ​യി​ര​ത്തി​ലേ​റെ വി​ദ്യാ​ർ​ത്ഥി​ക​ൾ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. അ​റി​വും ക​ല​യും ഒ​ത്തു ചേ​രു​ന്ന ഫെ​സ്റ്റി​ൽ 15 ല​ക്ഷം രൂ​പ​യു​ടെ സ്വ​ന്ത​മാ​ക്കാ​നു​ള്ള അ​വ​സ​ര​വും കു​ട്ടി​ക​ൾ​ക്ക് ല​ഭി​ക്കു​ന്നു.
ആ​ദ്യ ദി​വ​സം ന​ട​ന്ന റെ​വ​ൽ പ്രോ​ഷോ​ക​ളി​ൽ മെ​ന്‍റ​ലി​സ്റ്റ് അ​ർ​ജു​ൻ ഗു​രു​വും അ​ഗം ബാ​ന്‍​ഡും ആ​സ്വാ​ദ​ക​രു​ടെ മ​നം​നി​റ​ച്ചു.

ഫെ​സ്റ്റി​നോ​ട​നു​ബ​ന്ധി​ച്ച ഓ​ട്ടോ എ​ക്സ്പോ​യി​ൽ വി​ൻ​റ്റേ​ജ് വാ​ഹ​ന​ങ്ങ​ൾ മു​ത​ൽ നൂ​ത​ന രം​ഗ​ത്തെ പു​ത്ത​ൻ പ​തി​പ്പു​ക​ൾ വ​രെ​യു​ള്ള ഓ​ട്ടോ​മോ​ട്ടീ​വ് സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ വി​സ്മ​യ​ക​ര​മാ​യ പ്ര​ദ​ർ​ശ​ന​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. വാ​ഹ​ന​ങ്ങ​ളു​ടെ പാ​ര​മ്പ​ര്യം,പ​രി​ഷ്‌​ക്ക​ര​ണം,യ​ഥാ​ർ​ഥ അ​ഭി​നി​വേ​ശം എ​ന്നി​വ ഒ​രു കു​ട​കീ​ഴി​ൽ എ​ത്തി​ച്ച് കാ​ഴ്ച​ക്കാ​ർ​ക്ക് മോ​ട്ടോ​ർ വ്യ​വ​സാ​യ​ത്തി​ന്‍റെ പു​തു​മ​ക​ൾ ക​ണ്ടെ​ത്താ​നും അ​നു​ഭ​വി​ക്കാ​നും അ​വ​സ​ര​മൊ​രു​ക്കു​ക​യാ​ണ് ഈ ​പ്ര​ദ​ർ​ശ​നം. ഇ​തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന ഉ​ത്‌​ഘാ​ട​ന ച​ട​ങ്ങി​ൽ കേ​ര​ള​ത്തി​ന്‍റെ ബു​ള്ള​റ്റ് ക്വീ​ൻ എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന ഷൈ​നി രാ​ജ്‌​കു​മാ​ർ ത​ന്റെ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ചു.

ഏ​ഴ് സൂ​പ്പ​ർ​ക്കാ​റു​ക​ൾ, 20 സൂ​പ്പ​ർ ബൈ​ക്കു​ക​ൾ, പ​രി​ഷ്‌​ക്ക​ര​ണം ന​ട​ത്തി​യ 20 കാ​റു​ക​ൾ, എ​ട്ട് വി​ൻ​റ്റേ​ജു​ക​ൾ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​പ്പെ​ട്ട​വ. ​ഓ​ട്ടോ​മോ​ട്ടീ​വ് രം​ഗ​ത്തെ പ്ര​ശ​സ്ത നി​ർ​മാ​താ​ക്ക​ളാ​യ ലം​ബോ​ർ​ഗി​നി ഹു​റാ​ക്ക​ൻ എ​ൽ​പി 610,സു​പ്ര,പോ​ർ​ഷെ 911 ക​രേ​ര,മ​സ്റ്റാ​ങ് ജി​ടി,പോ​ര്ഷെ​ബോ​ക്സ്റ്റ​ർ,ജാ​ഗ്വാ​ർ എ​ഫ്-​ടൈ​പ്പ് വി 8, ​ജീ​പ്പ് റാ​ൻ​ഗ്ലെ​ർ (ജെ ​കെ) എ​ന്നി​വ​യും ഇ​തോ​ടൊ​പ്പം പ്ര​ദ​ർ​ശി​പ്പി​ക്കും.

പ​ന്ത്ര​ണ്ടോ​ളം സ്കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഒ​രു​ക്കി​യ പു​ത്ത​ൻ സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ പ്ര​ദ​ർ​ശ​ന​മാ​യ സ്പെ​ക്ട്ര, കോ​ളേ​ജ് വി​ദ്യാ​ർ​ഥി​കൾ ന​ട​ത്തു​ന്ന ആ​ഡ്-​അ​സ്ത്ര പ്ര​ദ​ർ​ശ​നം, ബ​യോ​ടെ​ക്നോ​ള​ജി , ജ​ന​റ​ൽ മെ​ഡി​സി​ൻ, ആ​യു​ർ​വേ​ദം എ​ന്നീ മേ​ഖ​ല​യി​ലെ ഏ​റ്റ​വും പു​തി​യ മു​ന്നേ​റ്റ​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ലൈ​ഫ് സ​യ​ൻ​സ​സ് എ​ക്സ്പോ, അ​മൃ​ത വി​ല്ലേ​ജ് എ​ക്സ്പോ എ​ന്നി​വ​യാ​ണ് ഫെ​സ്റ്റി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന പ്ര​ദ​ർ​ശ​ന​ങ്ങ​ൾ.

അ​മൃ​ത​പു​രി കാ​മ്പ​സി​ലെ അ​മൃ​ത സ്‌​കൂ​ൾ ഓ​ഫ് ആ​ർ​ട്‌​സ് ആ​ൻ​ഡ് സ​യ​ൻ​സ​സി​ലെ കൃ​തി​ക എ​സ്, ബോ​സ് ലാ​ബ് മൈ​ൻ​ഡ്‌​സി​ൽ ഒ​ന്നാം സ​മ്മാ​നം നേ​ടി. ഗൂ​ഗ്ലി​ങ് ഇ​ൻ സാ​ൾ​ട്സ്' മ​ത്സ​ര​ത്തി​ൽ അ​മൃ​ത​പു​രി ക്യാ​മ്പ​സി​ൽ പാ​ർ​വ​തി എ​ൻ, ആ​തി​ര എ​ന്നി​വ​ർ ഒ​ന്നാം സ​മ്മാ​നം ക​ര​സ്ഥ​മാ​ക്കി. യു​കെ​എ​ഫ് കോ​ളേ​ജ് ഓ​ഫ് എ​ഞ്ചി​നീ​യ​റിം​ഗി​ൽ നി​ന്നു​ള്ള മ​ഹാ​ല​ക്ഷ്മി​യും പാ​ർ​വ​തി​യും ര​ണ്ടാം സ​മ്മാ​നം നേ​ടി.

ഫെ​സ്റ്റി​ന്‍റെ അ​വ​സാ​ന ദി​വ​സ​മാ​യ ഇ​ന്നും ശി​ല്പ​ശാ​ല​ക​ളും മ​ത്സ​ര​ങ്ങ​ളും ഉ​ണ്ടാ​കും. പ്ര​ശ​സ്ത ഇ​ല​ക്ട്രോ​ണി​ക് ഡാ​ൻ​സ് മ്യൂ​സി​ക് ബാ​ന്‍​ഡാ​യ ന്യൂ​ക്ലി​യ​യു​ടെ പ്ര​ക​ട​ന​ത്തോ​ടെ ഫെ​സ്റ്റ് പൂ​ർണ​മാ​കും.