+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പതിനേഴാമത് പ്രോസി എക്സോട്ടിക് ഫെസ്റ്റിവൽ ജൂണ്‍ 23, 24 തീയതികളിൽ

വിയന്ന: ഓസ്ട്രിയയിലെ പ്രഥമ എക്സോട്ടിക് സൂപ്പർ മാർക്കറ്റായ പ്രോസി സംഘടിപ്പിക്കുന്ന 17ാമത് എക്സോട്ടിക് ഫെസ്റ്റിവൽ ജൂണ്‍ 23, 24 തിയതികളിൽ വിയന്നയിലെ ഏഴാമത്തെ ജില്ലയിലുള്ള കാൻഡൽഗാസെയിൽ നടക്കും. രണ്ടു ദ
പതിനേഴാമത് പ്രോസി എക്സോട്ടിക് ഫെസ്റ്റിവൽ ജൂണ്‍ 23, 24 തീയതികളിൽ
വിയന്ന: ഓസ്ട്രിയയിലെ പ്രഥമ എക്സോട്ടിക് സൂപ്പർ മാർക്കറ്റായ പ്രോസി സംഘടിപ്പിക്കുന്ന 17ാമത് എക്സോട്ടിക് ഫെസ്റ്റിവൽ ജൂണ്‍ 23, 24 തിയതികളിൽ വിയന്നയിലെ ഏഴാമത്തെ ജില്ലയിലുള്ള കാൻഡൽഗാസെയിൽ നടക്കും. രണ്ടു ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന ഫെസ്റ്റിവൽ രാവിലെ 11ന് ആരംഭിച്ച് രാത്രി 10ന് അവസാനിക്കും.

ജീവിത ഗുണനിലവാരത്തിൽ കഴിഞ്ഞ എട്ടുവർഷമായി ലോകത്തിലെ ഒന്നാം നന്പർ സ്ഥാനം നിലനിറുത്തുന്ന വിയന്ന നഗരത്തിന്‍റെ പൊതുനിരത്തിൽ എല്ലാവർഷവും സംഘടിപ്പിക്കുന്ന ഈ മേള സ്വദേശിയരും വിദേശിയരുമായി ആയിരക്കണക്കിന് ആളുകളെ ആകർഷിച്ചുവരുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഏകദേശം മുന്നൂറിലധികം കലാകാരന്മാരും, എണ്ണായിരത്തോളം സന്ദർശകരും പങ്കെടുക്കുന്ന രാജ്യാന്തര ഫെസ്റ്റിവലിൽ രാഷ്ട്രീയ, സാമൂഹ്യ സാംസ്കാരിക മേഖലയിൽ നിന്നും വിവിധ എംബസികളിൽ നിന്നുള്ള സ്ഥാനപതികളും പങ്കെടുക്കും.

വിവിധ രാജ്യങ്ങളെ പ്രതിനിധികരിച്ചുള്ള പരന്പരാഗതനൃത്തവും, ലൈവ് മ്യൂസിക്കും, വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഭക്ഷണ പാനീയങ്ങളും ഫെസ്റ്റിവലിന്‍റെ മുഖ്യ ആകർഷണമാണ്. ഫെസ്റ്റിവലിന്‍റെ രണ്ടാം ദിവസം വൈകിട്ട് അഞ്ചിന് പ്രധാന സമ്മേളനം നടക്കും. കലാരംഗത്ത് മികവു പുലർത്തുന്നവരെ ആദരിക്കുന്ന പ്രോസി എക്സലൻസ് അവാർഡ് ചടങ്ങിൽ സമ്മാനിക്കും. കേരളത്തിൽ നിന്നുള്ള പതിനഞ്ചോളം മലയാളി കലാകാര·ാർ അവതരിപ്പിക്കുന്ന പരന്പരാഗത സംഗീതവും, മോസ സിസിക് ജിപ്സി മാജിക് ബാൻഡിന്‍റെ ലൈവ് പരിപാടിയും ഈ വർഷത്തെ ഫെസ്റ്റിവലിനെ വേറിട്ടതാക്കും.

വിവിധ സംസ്കാരങ്ങളിൽ നിന്നുള്ളവരുടെ ഒത്തുചേരലിനും, ഉദ്ഗ്രഥനത്തിനും, മതമൈത്രിയ്ക്കും ഉൗന്നൽ നൽകി സംഘടിപ്പിക്കുന്ന മേളയിൽ രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള വിശിഷ്ട വ്യക്തികൾ അതിഥികളാകും. വിവിധ മത സമുദായങ്ങളെ പ്രതിനിധീകരിച്ച് മതനേതാക്കന്മാർ സന്ദേശങ്ങൾ നൽകും. ഇന്ത്യ, ആഫ്രിക്ക, ഓസ്ട്രിയ, ചൈന, പോളണ്ട്, നേപ്പാൾ, പെറു, യു.കെ, മെക്സികോ, വെനിൻസ്വല, കൊളംബിയ, തായ്ലൻഡ് തുടങ്ങി നിരവധി രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാരുടെ സ്റ്റേജ് ഷോ ഓരോ 15 മിനിറ്റ് ഇടവിട്ട് ഉണ്ടായിരിക്കും. പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായും ഏവരെയും ഫെസ്റ്റിവലിലേയ്ക്ക് ക്ഷണിക്കുന്നതായും പ്രോസി ഗ്രൂപ്പിന്‍റെ ചെയർമാൻ പ്രിൻസ് പള്ളിക്കുന്നേൽ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോബി ആന്‍റണി