+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നൈറോബിയിലെ ശ്രീ അയ്യപ്പക്ഷേത്രത്തില്‍ പതിനെഞ്ചാം വാര്‍ഷികോത്സവം നടന്നു

നൈറോബി: നൈറോബിയിലെ ശ്രീ അയ്യപ്പക്ഷേത്രം പതിനെഞ്ചാം വാർഷിക ഉത്സവം അതിവിപുലമായ പരിപാടികളോടെ മേയ് 24 മുതൽ 28 വരെ ആഘോഷിച്ചു. 26 മേയ് 2002നാണ് ശ്രീ അയ്യപ്പക്ഷേത്രം പ്രതിഷ്ഠ നടത്തിയത്. വാർഷിക പൂജകൾക്ക്
നൈറോബിയിലെ ശ്രീ അയ്യപ്പക്ഷേത്രത്തില്‍ പതിനെഞ്ചാം വാര്‍ഷികോത്സവം നടന്നു
നൈറോബി: നൈറോബിയിലെ ശ്രീ അയ്യപ്പക്ഷേത്രം പതിനെഞ്ചാം വാർഷിക ഉത്സവം അതിവിപുലമായ പരിപാടികളോടെ മേയ് 24 മുതൽ 28 വരെ ആഘോഷിച്ചു. 26 മേയ് 2002നാണ് ശ്രീ അയ്യപ്പക്ഷേത്രം പ്രതിഷ്ഠ നടത്തിയത്. വാർഷിക പൂജകൾക്ക് നേതൃത്വം നൽകുന്നതിനായി തന്ത്രി ബ്രഹ്മശ്രീ ജാതവേതൻ നന്പൂതിരി, ശ്രീ സൂര്യനാരായണൻ നന്പൂതിരി, ശ്രീ മധു നന്പൂതിരി എന്നിവർ കേരളത്തിൽ നിന്നെത്തി മഹാ സുദർശനഹോമം, മഹാ ഭഗവതി സേവ, നവഗ്രഹ പൂജ, കലശ പൂജ, മഹാ മൃത്യുഞ്ജയഹോമം, പടിപൂജ എന്നിങ്ങനെയുള്ള വിവിധ പൂജകൾ നടത്തുകയും ചെയ്തു. ഉത്സവത്തിനോടനുബന്ധിച്ച് രൂപ രേവതി, മാഞ്ഞൂർ രഞ്ജിത്ത്(വയലിൻ), ബാലകൃഷ്ണകമ്മത്ത്(മൃദംഗം), മാഞ്ഞൂർ ഉണ്ണികൃഷ്ണൻ(ഘടം) എന്നിവരടങ്ങുന്ന മ്യൂസിക് ട്രൂപ്പ് സംഗീതസന്ധ്യ അവതരിപ്പിച്ചു. കൂടാതെ നാദസ്വരവിദ്വാൻ ഓച്ചിറ ശിവദാസൻ, പ്രസന്ന ശിവദാസൻ, കൃഷ്ണകുമാർ(തവിൽ വിദ്വാൻ) എന്നിവരുടെ നാദസ്വരകച്ചേരിയും ഉണ്ടായിരുന്നു. കൃഷ്ണകുമാർ നന്പൂതിരിയും ഷാജു നന്പൂതിരിയും നിത്യപൂജകൾക്ക് നേതൃത്വം നൽകുന്നു.

നൂറിൽ അധികം വരുന്ന മഹിളാ ആരാധകരുടെ താലപ്പൊലിയും എഴുന്നുള്ളത്തും നടന്നു. ഉത്സവ പരിപാടികൾക്കു നേതൃത്വം നൽകുന്നത് ചെയർമാൻ പ്രതാപ്കുമാർ, രാജേന്ദ്രപ്രസാദ്(സെക്രട്ടറി), രാധാകൃഷ്ണൻ(ട്രഷറർ), ശിവദാസ്(വൈസ് ചെയർമാൻ), സോമരാജ്(വൈസ് ചെയർമാൻ), ഗോപകുമാർ, വേലായുധൻ, സത്യമൂർത്തി(ട്രസ്റ്റിസ്) എന്നിവരും നേതൃത്വം നൽകുന്ന കമ്മിറ്റിയാണ്. മേയ് 28നു നടന്ന പടിപൂജയിൽ ആയിരത്തോളം ഭക്തജനങ്ങൾ പങ്കെടുത്തു. വിജി ഗോപകുമാറിന്േ‍റയും ലതാ ജയകുമാറിന്േ‍റയും നേതൃത്വത്തിൽ ലേഡീസ് വിംഗ് ക്ഷേത്രം അലങ്കരിക്കുവാനും, മഹാപ്രസാദം തയാറാക്കുവാനും മറ്റു സഹായസഹകരണങ്ങളും നൽകി അഞ്ചുദിവസത്തെ ഉത്സവം ജനപങ്കാളിത്തമുള്ളതാക്കി മാറ്റി.