+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി.അന്തോണീസിന്‍റെ തിരുനാൾ ജൂണ്‍ 9 ന്

മെൽബണ്‍: മിൽപാർക്ക് സെന്‍റ് ഫ്രാൻസിസ് അസീസി ദേവാലയത്തിൽ വി.അന്തോണീസിന്‍റെ തിരുനാൾ ജൂണ്‍ 9 വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് ജപമാലയോടെ തിരുകർമ്മങ്ങൾ ആരംഭിക്കും. തുടർന്ന് നൊവേനയും ആഘോഷമായ തിരുനാൾ പാട്ട
വി.അന്തോണീസിന്‍റെ തിരുനാൾ ജൂണ്‍ 9 ന്
മെൽബണ്‍: മിൽപാർക്ക് സെന്‍റ് ഫ്രാൻസിസ് അസീസി ദേവാലയത്തിൽ വി.അന്തോണീസിന്‍റെ തിരുനാൾ ജൂണ്‍ 9 വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് ജപമാലയോടെ തിരുകർമ്മങ്ങൾ ആരംഭിക്കും. തുടർന്ന് നൊവേനയും ആഘോഷമായ തിരുനാൾ പാട്ടുകുർബാനയും ഉണ്ടായിരിക്കും. ദിവ്യബലിയുക്കുശേഷം വിശുദ്ധന്‍റെ തിരുസ്വരൂപവും വഹിച്ചുകൊണ്ട് ദൈവാലയം ചുറ്റി ജപമാലപ്രദക്ഷിണവും നടത്തപ്പെടും. പ്രദക്ഷിണത്തിനുശേഷം വിശുദ്ധന്‍റെ തിരുശേഷിപ്പ് വണങ്ങുന്നതിനുള്ള പ്രത്യേക സൗകര്യവും ഉണ്ടായിരിക്കും.

തിരുനാളിന് ഒരുക്കമായുള്ള നൊവേന ഏപ്രിൽ 19 മുതൽ എല്ലാ ചൊവ്വാഴ്ചകളിലും നടത്തി വരുന്നുì. 115 æകുടുംബങ്ങളാണ് ഈ വർഷത്തെ തിരുനാൾ ഏറ്റെടുത്ത് നടത്തുന്നത്. തിരുനാളിലും നൊവേനയിലും പങ്കെടുത്ത് അനുഗ്രഹിതരാവാൻ ഏവരെയും സ്വാഗതം ചെയ്യുന്നതായി അസി. വികാരി ഫാ.ജോർജ് ഫെലിഷ്യസ് അറിയിച്ചു.

വിലാസം: സെന്‍റ് ഫ്രാൻസിസ് അസ്സീസി ചർച്ച്
290 ചൈൽഡ്സ് റോഡ്, മിൽപാർക്ക്

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍