+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗോൾഡ്കോസ്റ്റിലെ മൾട്ടി കൾച്ചറൽ ആഘോഷങ്ങൾ ശ്രദ്ധേയമായി

ഗോൾഡ്കോസ്റ്റ്: ഗോൾഡ്കോസ്റ്റിലെ സൗത്ത് പോർട്ട് മേരി ഇമ്മാക്കുലേറ്റ് കാത്തലിക് പാരീഷിന്‍റെ ആഭിമുഖ്യത്തിൽ സീറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റിയുടെ സഹകരണം ഏവരുടെയും പ്രശംസയ്ക്ക് പാത്രമായി.മേയ് മാ
ഗോൾഡ്കോസ്റ്റിലെ മൾട്ടി കൾച്ചറൽ ആഘോഷങ്ങൾ ശ്രദ്ധേയമായി
ഗോൾഡ്കോസ്റ്റ്: ഗോൾഡ്കോസ്റ്റിലെ സൗത്ത് പോർട്ട് മേരി ഇമ്മാക്കുലേറ്റ് കാത്തലിക് പാരീഷിന്‍റെ ആഭിമുഖ്യത്തിൽ സീറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റിയുടെ സഹകരണം ഏവരുടെയും പ്രശംസയ്ക്ക് പാത്രമായി.

മേയ് മാസം 28നു രാവിലെ 8.30നു മൾട്ടികൾച്ചറൽ മാസത്തിനുശേഷം ഗോൾഡ്കോസ്റ്റ് കാത്തലിക് കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ ബ്രിസ്ബേൻ ചെണ്ടമേളത്തിന്‍റെ അകന്പടിയോടുകൂടി വിവിധ രാജ്യങ്ങളിൽ നിന്നുള്ള കാത്തലിക് സമൂഹം പ്രധാന വേദിയിലെത്തി. തുടർന്നു വ്യത്യസ്ത രീതിയിലുള്ള ഓരോ രാജ്യത്തിന്‍റെയും കലാപരിപാടികൾ അരങ്ങേറി. കേരളീയരുടെ തനത് കലാരൂപമായ ചെണ്ടമേളം ആകർഷണമായ അനുഭവമായി. പ്രത്യേകം തയ്യാറാക്കിയ കൗണ്ടറിലൂടെ ഓരോ രാജ്യങ്ങളുടെയും ഭക്ഷണങ്ങൾ സൗജന്യമായിരുന്നു. സാജൻ ആന്‍റണി, ജോഷി ജോസഫ്, ഷിൻസണ്‍ കുര്യൻ, ഷൈജോ സേവ്യർ, ദീപു, ജോജോസ്, ജോസ്, റെജിമോൻ ജോസഫ്, ജയ്സണ്‍, ചെറിയാൻ വേണാട് തുടങ്ങിയവർ പരിപാടികൾക്കു നേതൃത്വം നൽകി.

റിപ്പോര്‍ട്ട്: ചെറിയാന്‍ വേണാട്‌