
അർജുൻ അശോകനെയും ജഗദീഷിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ജോജി തോമസും രാജേഷ് മോഹനും സംവിധാനം ചെയ്യുന്ന തീപ്പൊരി ബെന്നി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തൊടുപുഴയിൽ ആരംഭിച്ചു.
വെള്ളിമൂങ്ങ, ജോണി ജോണി യെസ് അപ്പാ എന്നീ ചിത്രങ്ങൾക്കു തിരക്കഥ രചിച്ചത് ജോജി തോമസാണ്. വെളളി മൂങ്ങയുടെ സഹസംവിധായകനായിരുന്നു രാജേഷ് മോഹൻ.
ഒരു കർഷക ഗ്രാമത്തിൽ തീവ്രമായ ഇടതുപക്ഷ ചിന്താഗതിയുള വട്ടക്കുട്ടയിൽ ചേട്ടായിയുടേയും രാഷ്ട്രീയത്തെ വെറുക്കുന്ന മകൻ ബെന്നിയുടേയും ജീവിത സന്ദർഭങ്ങളെ കോർത്തിണക്കി ഒരുക്കുന്ന ഒരു തികഞ്ഞ കുടുംബ ചിത്രമാണ് തീപ്പൊരി ബെന്നി.
അർജുൻ അശോകനാണ് തീപ്പൊരി ബെന്നിയെ അവതരിപ്പിക്കുന്നത്. വട്ടക്കുട്ടയിൽ ചേട്ടായിയെ ജഗദീഷും അവതരിപ്പിക്കുന്നു.
ഫെമിനാ ജോർജാണ് നായിക. ഷെബിൻ ബക്കർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെബിൻ ബക്കറാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ടി.ജി.രവി, പ്രേംപ്രകാശ്, സന്തോഷ് കീഴാറ്റൂർ, ഷാജു ശീധർ, ശ്രീകാന്ത് മുരളി, റാഫി, നിഷാ സാരംഗ് എന്നിവരും പ്രധാന താരങ്ങളാണ്.
സംഗീതം - ശ്രീരാഗ് സജി. ഛായഗ്രഹണം അജയ് ഫ്രാൻസീസ് ജോർജ്. എഡിറ്റിംഗ് - സൂരജ് ഇ.എസ്.