+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓസ്ട്രേലിയയിൽ മലയാളി യുവാവ് മോഡലിംഗ് രംഗത്ത് ശ്രദ്ധേയകാകുന്നു

മെൽബണ്‍: ഓസ്ട്രേലിയയിൽ മോഡലിംഗ് രംഗത്ത് തന്േ‍റതായ വ്യക്തിമുദ്ര പതിപ്പിച്ച് മലയാളി യുവാവ് അരങ്ങ് വാഴുന്നു. എൻജിനിയറിംഗ് കഴിഞ്ഞ് ഉപരിപഠനാർഥം ഇവിടെയെത്തിയ കാത്തിരപ്പള്ളി സ്വദേശിയായ ചെന്പൻകുളം വീട്ടിൽ മേ
ഓസ്ട്രേലിയയിൽ മലയാളി യുവാവ് മോഡലിംഗ് രംഗത്ത് ശ്രദ്ധേയകാകുന്നു
മെൽബണ്‍: ഓസ്ട്രേലിയയിൽ മോഡലിംഗ് രംഗത്ത് തന്േ‍റതായ വ്യക്തിമുദ്ര പതിപ്പിച്ച് മലയാളി യുവാവ് അരങ്ങ് വാഴുന്നു. എൻജിനിയറിംഗ് കഴിഞ്ഞ് ഉപരിപഠനാർഥം ഇവിടെയെത്തിയ കാത്തിരപ്പള്ളി സ്വദേശിയായ ചെന്പൻകുളം വീട്ടിൽ മോഹൻദാസ്- കോമളം ദന്പതികളുടെ മകൻ വിഷ്ണുവാണ് മോഡലിംഗ് രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്.

ഓസ്ടേലിയായിലെ പ്രമുഖ സണ്‍ഗ്ലാസസ് കന്പനിയായ എയ്നയുടെ വിന്‍റർ സീസണ്‍ ബ്രാൻഡ് അംബാസഡറാണിപ്പോൾ വിഷ്ണു. മെൽബണിൽ നിന്നും ഇറങ്ങുന്ന വണ്‍ ലൈഫ് ഇന്‍റർനാഷണൽ ക്ലോത്തിംഗിന്‍റെ മോഡലിംഗിലും ബോഹ്മിയൻ ഓണ്‍ലൈൻ മാഗസിനിലും കുപിഡ് മില്ലി ഹെറി എന്ന ഹാറ്റിന്‍റെ പരസ്യത്തിലും സ്കാർ ലെറ്റോ ഷൂവിന്‍റെ പരസ്യത്തിലും വിഷ്ണു തന്‍റെ കഴിവ് തെളിയിച്ചു. അന്നാ ബെർഗർ ഗാലറി ഫോട്ടോ ഗ്രാഫിയുടെ കീഴിലുള്ള പലകന്പനികൾക്കായും വിഷ്ണു വേഷമിട്ടിട്ടുണ്ട്. പ്രമുഖ ഓണ്‍ലൈൻ പത്രമായ കേരള ന്യൂസിന്‍റെ ട്രയൽ വീഡിയോയിലും മോഡലായി അഭിനയിച്ച വിഷ്ണു അടുത്ത നാളിൽ ഇറങ്ങുന്ന ശ്രീലങ്കൻ മ്യൂസിക്കൽ ആൽബത്തിലും അഭിനയിക്കുന്നുണ്ട്.

മെൽബണിൽ നടക്കുന്ന അന്താരാഷ്ട്ര മോഡലിംഗ് മൽസരമായ ഡോണ്‍ ബെല്ലായിലെ മിസ്റ്റർ ആൻഡ് മിസ് വേൾഡ് വൈഡിലും വിഷ്ണു മോഡലിംഗ് ചെയ്യുവാൻ തയാറെടുക്കുകയാണ്.