
നടൻ അജിത്ത് കുമാറിന്റെ പിതാവ് പി. സുബ്രഹ്മണ്യം(84) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് ചെന്നൈ ബസന്ത് നഗറിലെ ശ്മശാനത്തിൽ നടക്കും.
പാലക്കാട് സ്വദേശിയാണ് അജിത്തിന്റെ പിതാവ് പി. സുബ്രഹ്മണ്യം. കോൽക്കത്ത സ്വദേശിനി മോഹിനിയാണ് ഭാര്യ. അനുപ് കുമാർ, അനിൽ കുമാർ എന്നിവരാണ് മറ്റുമക്കൾ.