+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നഴ്സിംഗ് ഓഫീസ് ഉദ്ഘാടനം ചെയ്തു

മെൽബണ്‍: ഓസ്ട്രിലിയായിലെ നഴ്സിംഗ് രംഗത്തെ പ്രശസ്തമായ നഴ്സിംഗ് കോളജ് ഇടിഇഎയും പിഇസി പൊഫ്രഷണൽ എഡ്യുക്കേഷണൽ കണ്‍സൾട്ടൻസിയുടേയും കേരളത്തിലെ ജോയിന്‍റ് ഓഫീസ് എറണാകുളത്തെ കലൂരിൽ ആരംഭിച്ചു. നേരത്തെ തന്നെ ക
നഴ്സിംഗ് ഓഫീസ് ഉദ്ഘാടനം ചെയ്തു
മെൽബണ്‍: ഓസ്ട്രിലിയായിലെ നഴ്സിംഗ് രംഗത്തെ പ്രശസ്തമായ നഴ്സിംഗ് കോളജ് ഇടിഇഎയും പിഇസി പൊഫ്രഷണൽ എഡ്യുക്കേഷണൽ കണ്‍സൾട്ടൻസിയുടേയും കേരളത്തിലെ ജോയിന്‍റ് ഓഫീസ് എറണാകുളത്തെ കലൂരിൽ ആരംഭിച്ചു. നേരത്തെ തന്നെ കോട്ടയത്ത് ഓഫീസ് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. കലൂരിലെ പുതിയ ഓഫീസിന്‍റെ ഉദ്ഘാടനം മുൻമന്ത്രിയും എംഎൽഎയുമായ മോൻസ് ജോസഫ് ഓദ്യോഗികമായി ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമാതാരം നീനാ കുറിപ്പ് മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ പിഇസിയുടെ മാനേജിംഗ് ഡയറക്ടർ റെജി ജേക്കബ് സ്വാഗതം ആശംസിച്ചു. ഇനി മുതൽ ഓസ്ട്രിലിയായിലെ ഇടിഇഎ നഴ്സിംഗ് കോളജിൽ മിതമായ നിരക്കിൽ പഠിക്കുന്നതിന് പിഇസി എറണാകുളത്തെ കലൂരിലെ ഓഫീസിലോ, കോട്ടയത്തെ ഓഫീസിലോ ബന്ധപ്പെടുവാൻ സാധിക്കുമെന്ന് മാനേജിംഗ് ഡയറക്ടർ റെജി ജേക്കബ് അറിയിച്ചു. ജൂണ്‍, ജൂലൈ മാസങ്ങളിൽ ആരംഭിക്കുന്ന നഴ്സുമാർക്കുള്ള മൂന്നുമാസത്തെ ബ്രിഡജ് പോഗ്രാമിലേക്ക് അഡ്മിഷൻ ആരംഭിച്ചുട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

റിപ്പോർട്ട്: റെജി പാറയ്ക്കൽ