+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദാരിദ്യ്രമനുഭവിക്കുന്ന സുഡാന് കൈത്താങ്ങായി സന്ദർലാൻഡ് മലയാളികൾ

സന്ദർലാൻഡ്: കൊടും ദാരിദ്രവും പട്ടിണിയുംമൂലം അവശത അനുഭവിക്കുന്ന സുഡാൻ ജനതയ്ക്ക് കൈത്താങ്ങായി സന്ദർലാൻഡിലെ സെന്‍റ് അൽഫോൻസാ സീറോ മലബാർ കാത്തലിക് കമ്മ്യുണിറ്റിയുടെ നേതൃത്വത്തിൽ ചാരിറ്റി ഫണ്ട
ദാരിദ്യ്രമനുഭവിക്കുന്ന സുഡാന് കൈത്താങ്ങായി സന്ദർലാൻഡ് മലയാളികൾ
സന്ദർലാൻഡ്: കൊടും ദാരിദ്രവും പട്ടിണിയുംമൂലം അവശത അനുഭവിക്കുന്ന സുഡാൻ ജനതയ്ക്ക് കൈത്താങ്ങായി സന്ദർലാൻഡിലെ സെന്‍റ് അൽഫോൻസാ സീറോ മലബാർ കാത്തലിക് കമ്മ്യുണിറ്റിയുടെ നേതൃത്വത്തിൽ ചാരിറ്റി ഫണ്ടിന് നേതൃത്വം നൽകുന്നു. അംഗങ്ങളിൽ നിന്നും താൽപര്യമുള്ള മറ്റു ഉദാരമതികളിൽ നിന്നും നിർലോഭമായ സഹകരണം പ്രതീക്ഷിച്ചു തുടങ്ങുന്ന ഉദ്യമത്തിന് ഏവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു. ആയിര കണക്കിന് നിരാലംബരായ മനുഷ്യർ വെള്ളത്തിനും ആഹാരത്തിനും വേണ്ടി ക്യാന്പുകളിൽ കഴിയുന്നു . നീതിയും നിയമവും ഇല്ലാത്ത നാട്ടിൽ അവർക്കു കൈത്താങ്ങാകാൻ മലയാളികളടങ്ങുന്ന രക്ഷാപ്രവർത്തകർ സന്നദ്ധ സേവനം നടത്തുന്നു.

ഇന്ന് ലോകത്തു ഏറ്റവും കൂടുതൽ അവശത അനുഭവിക്കുന്ന കുട്ടികളും സ്ത്രീകളും അടങ്ങുന്ന വലിയൊരു ജനവിഭാഗത്തെ രക്ഷിക്കുവാൻ സൗത്ത് സുഡാൻ തലസ്ഥാനമായ ജൂബ കേന്ദ്രമാക്കി സലേഷ്യൻ സഭയിലെ വൈദീകർ നേതൃത്വം നൽകുന്ന രക്ഷാപ്രവർത്തകർക്കു താങ്ങേകുവാൻ നമ്മൾ കഴിയുന്ന സഹായം നൽകാൻ ആഗ്രഹിക്കുന്നു. മേയ് മാസം അവസാനത്തോടെ സഹായം കൈമാറാൻ ഉദ്ദേശിച്ചു നടത്തുന്ന ഈ ഉദ്യമത്തിൽ ഞങ്ങളോടൊപ്പം സഹകരിക്കുവാൻ താൽപ്പര്യമുള്ളവർക്ക് സ്വാഗതം . സീറോ മലബാർ കാത്തലിക് കമ്മ്യുണിറ്റിയുടെ അകൗണ്ടിലേക്ക് നിങ്ങളുടെ സഹായങ്ങൾ കൈമാറാവുന്നതാണ്.

മേയ് മാസത്തെ മലയാളം കുർബാന രാവിലെ 10 . 30 നു സന്ദർ ലാൻഡ് സെ. ജോസഫ്സ് ദേവാലയത്തിൽ വച്ചു നടത്തപ്പെടുന്നു. എല്ലാവരെയും യേശു നാമത്തിൽ സ്വാഗതം ചെയ്യുന്നു.

അക്കൗണ്ട് നെയിം എംസിസി സന്ദർലാൻഡ്
അക്കൗണ്ട് നന്പർ : 80125830
സോർട് കോഡ് : 404362
ബാങ്ക് : HSBC കൂടുതൽ വിവരങ്ങൾക്ക് : 07846911218 , 07590516672 .