+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാൻബറയിലെ ഇടുക്കിക്കാരി കണക്കിന്‍റെ നെറുകയിൽ

കാൻബറാ: കാൻബറ ആൽഫ്രഡ് ഡീക്കിൻ ഹൈസ്കൂളിൽ പഠിക്കുന്ന പത്താം ക്ലാസ്സുകാരിയായ കൊച്ചുമിടുക്കിയാണ് ഇന്‍റർനാഷണൽ മാത്സ് മോഡല്ലിംഗ് ചലഞ്ചിംഗ് വിന്നറായി തെരഞ്ഞെടുക്കപ്പെട്ടു. കാൻബറയിൽ ഫിലിപ്പിൽ താമസിക്കുന
കാൻബറയിലെ ഇടുക്കിക്കാരി കണക്കിന്‍റെ നെറുകയിൽ
കാൻബറാ: കാൻബറ ആൽഫ്രഡ് ഡീക്കിൻ ഹൈസ്കൂളിൽ പഠിക്കുന്ന പത്താം ക്ലാസ്സുകാരിയായ കൊച്ചുമിടുക്കിയാണ് ഇന്‍റർനാഷണൽ മാത്സ് മോഡല്ലിംഗ് ചലഞ്ചിംഗ് വിന്നറായി തെരഞ്ഞെടുക്കപ്പെട്ടു.

കാൻബറയിൽ ഫിലിപ്പിൽ താമസിക്കുന്ന ഇടുക്കി തടിയന്പാട് വെട്ടുകല്ലാം കുഴിയിൽ റോയിയുടെയും റോസ് മേരിയുടെയും മകളായ ബ്രിൻഡാ റോസ് റോയിയാണ് ഈ നേട്ടം കൊയ്ത മലയാളി. 2016ൽ ഓസ്ട്രേലിയായിലെത്തിയ ബ്രിൻഡായുടെ ഈ ബഹുമതി വിദ്യാഭ്യാസത്തിൽ പ്രത്യേകിച്ച് കണക്കിലുള്ള പ്രാവിണ്യത്തെ എടുത്തുകാണിക്കുന്ന ഒന്നാണ്. ബ്രിൻഡാ ഒൻപതാം ക്ലാസുവരെ ഇടുക്കി കരിന്പൻ സെന്‍റ് തോമസ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥിനിയായിരുന്നു. ഓസ്ടേലിയായിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും നടത്തിയ ഓണ്‍ലൈൻ മൽസരത്തിൽ ഓരേ സംസ്ഥാനത്ത് നിന്നും വീണ്ടും തെരഞ്ഞെടുത്ത അഞ്ചുപേരിൽ നിന്നുമാണ് ബ്രിൻഡാ ഒന്നാമത് എത്തുന്നത്. വിജയിയുടെ സർട്ടിഫിക്കറ്റും പുരസ്കാരവും ജൂണിൽ നൽകുമെന്നാണ് സ്കൂൾ അധികൃതർ ബ്രിൻഡായെ അറിയിച്ചിരിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് എം. ജോര്‍ജ്