
സഹോദരി മാളവികയ്ക്ക് പിറന്നാളാശംസകൾ നേർന്ന് നടൻ കാളിദാസ് ജയറാം പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. മാളവികയുടെ ചെറുപ്പകാലത്തെ ഒരു വീഡിയോ.
ഓണത്തോടനുബന്ധിച്ച് ഒരു ചാനലിന് അഭിമുഖം നൽകുന്ന ജയറാമിനും പാർവതിക്കുമൊപ്പം മക്കളായി കാളിദാസും മാളവികയുമുണ്ട്. എന്നാൽ അഭിമുഖം നീളുന്നതനുസരിച്ച് അസ്വസ്ഥയാകുന്ന മാളവികയെ വീഡിയോയിൽ കാണാം. കുറുന്പ് കാണിച്ച് നടക്കുന്ന മാളവികയെ താൻ അന്ന് ഭയന്നിരുന്നുവെന്നും കാളിദാസ് പറയുന്നു.
ഇന്ന് നിന്റെ പിറന്നാളാണ്. എനിക്കറിയാം ഈ വിഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന് എന്നെ കൊലപ്പെടുത്താൻ നീ വിചാരിക്കുന്നുണ്ടാകാം. എന്നാൽ നിന്റെ സ്വാഭാവികമായ ചങ്കൂറ്റവും തെമ്മാടി സ്വഭാവവും ഞാൻ എപ്പോഴും ഭയപ്പെട്ടിരുന്നുവെന്ന് പറയാൻ ഞാനിപ്പോൾ ആഗ്രഹിക്കുന്നു.
ഈ വിഡിയോയിൽ അത് വ്യക്തമായി കാണാം. എല്ലാത്തിൽ നിന്നും ഉയിർത്തെഴുന്നേറ്റു ഒരു ദിവസം നീ ഇഷ്ടപ്പെടുന്നത് ചെയ്ത് ലോകം കീഴടക്കണമെന്ന് ഞാൻ ആത്മാർഥമായി ആഗ്രഹിക്കുന്നു, പ്രാർഥിക്കുന്നു!
ലോകത്തിലെ ഏറ്റവും നല്ല സഹോദരിയായതിന് നന്ദി, ഈ വിഡിയോ നീ എത്രമാത്രം വെറുക്കുന്നു എന്നത് വ്യക്തമാണ്, ചുരുക്കത്തിൽ ഇത് നമ്മളുടെ ജീവിതമാണ്, ക്ഷമിക്കണം, ഞാൻ ഇടയ്ക്ക് ഒരു വിഡ്ഢിയാവുന്നുണ്ടെങ്കിൽ…ഞാൻ വാഗ്ദാനം ചെയ്യുന്നു, മരണം വരെ ഞാനിങ്ങനെ തുടരുമെന്ന്. നമ്മളെ കാത്തിരിക്കുന്ന നിരവധി ഭ്രാന്തുകൾക്കും സാഹസികതകൾക്കും. കാളിദാസ് കുറിച്ചു.