
ചിന്പുവിനെ നായകനാക്കി ഒബേലി എൻ. കൃഷ്ണ സംവിധാനം ചെയ്യുന്ന പത്ത് തല എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. പ്രിയാ ഭവാനി ശങ്കര്‍, കാര്‍ത്തിക്, ഗൗതം വാസുദേവ് മേനോൻ എന്നിവർ പത്ത് തലയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
എ.ആര്. റഹ്മാൻ സംഗീതം നൽകി മകൻ എ. ആര്. അമീനും ശക്തിശ്രീ ഗോപാലനും ചേർന്ന് പാടിയ ഗാനം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് ആമസോണ്‍ പ്രൈമാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫറൂഖ് ജെ ബാഷയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. എഡിറ്റിംഗ് പ്രവീണ്‍ കെ.എല്‍.