
നടൻ മണികണ്ഠൻ ആചാരിയുടെ മകന്റെ പിറന്നാളിന് മോഹൻലാൽ ആശംസകൾ നേരുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. ഞാൻ ആരാണെന്ന് വലുതാകുന്പോൾ അച്ഛനോട് ചോദിച്ചാൽ പറഞ്ഞുതരുമെന്നും എല്ലാവിധ പ്രാർഥനകളും എന്ന് മോഹൻലാൽ വീഡിയോയിൽ പറയുന്നുണ്ട്.
പിറന്നാൾ ആശംസകൾ ഇസൈ മണികണ്ഠൻ. ഒരുപാട് സ്നേഹത്തോടെ പ്രാർത്ഥനയോടെ ഹാപ്പി ബർത്ത് ഡേ. ഞാൻ ആരാണെന്ന് കുറച്ച് വലുതാകുമ്പോൾ അച്ഛനോട് ചോദിച്ചാൽ പറഞ്ഞ് തരും. കേട്ടോ. എല്ലാവിധ ഐശ്വര്യങ്ങളും സന്തോഷവും സമാധാനവും എല്ലാം ഈശ്വരൻ തരട്ടെ. മണികണ്ഠന്റെ മകന് ജൻമദിനാശംസകൾ നേർന്ന് മോഹൻലാൽ കുറിച്ചു.
അവന്റെ ജീവിതത്തിൽ, അവന് കിട്ടുന്ന ഏറ്റവും വലിയ പിറന്നാൾ സമ്മാനമാണിത് എന്നാണ് മണികണ്ഠൻ പറയുന്നത്.
ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്ന മലൈക്കോട്ടെ വാലിബൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി രാജസ്ഥാനിലാണ് മോഹൻലാൽ അടക്കമുള്ള താരങ്ങളുള്ളത്. മണികണ്ഠനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.