+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുത്തേറ്റ ഓസ്ട്രേലിയൻ പൗരനെ രക്ഷിച്ച മലയാളിക്ക് കാബി ഓഫ് ദി ഈയർ നോമിനേഷൻ

സിഡ്നി: മക്കായി മക്കായിയിൽ ടാക്സി ഓടിക്കുന്ന മലയാളിക്ക് പോലീസിന്‍റെയും മക്കായി സിറ്റി കൗണ്‍സിലിന്‍റെയും മാൻ ഓഫ് ദി ഈയർ നോമാനേഷനുകൾക്കായി തെരഞ്ഞെടുക്കപ്പെട്ടു. മകായിയിൽ വിറ്റ്സണ്‍ഡേ മാക്സി ടാക്സി ഓടി
കുത്തേറ്റ ഓസ്ട്രേലിയൻ പൗരനെ രക്ഷിച്ച മലയാളിക്ക് കാബി ഓഫ് ദി ഈയർ നോമിനേഷൻ
സിഡ്നി: മക്കായി മക്കായിയിൽ ടാക്സി ഓടിക്കുന്ന മലയാളിക്ക് പോലീസിന്‍റെയും മക്കായി സിറ്റി കൗണ്‍സിലിന്‍റെയും മാൻ ഓഫ് ദി ഈയർ നോമാനേഷനുകൾക്കായി തെരഞ്ഞെടുക്കപ്പെട്ടു. മകായിയിൽ വിറ്റ്സണ്‍ഡേ മാക്സി ടാക്സി ഓടിക്കുന്ന അങ്കമാലി കിടങ്ങൂർ സ്വദേശി അനീഷ് വർഗ്ഗീസിനാണ് ഈ അംഗീകാരം. ഓസ്ടേലിയായിൽ കഴിഞ്ഞ ഒൻപതുവർഷമായി താമസിക്കുന്ന അനീഷ് മെൽബണിൽ നിന്നും മേരി ബ്രോയിലേയ്ക്കും അവിടെ നിന്നും മക്കായിയിലേയ്ക്കും താമസം മാറുകയായിരുന്നു.

കഴിഞ്ഞ ദിവസം അനീഷ് ഓടിച്ചിരുന്ന ടാക്സിയിൽ ബേക്കേഴ്സ് ഗീക്ക് ടവേനിൽ നിന്നും സ്വദേശികളായ രണ്ടുപേർ ടാക്സിയിൽ കയറി. തുടക്കംമുതലേ അവർ തമ്മിൽ തർക്കം തുടർന്നു. അനീഷിന്‍റെ മുൻവശത്തിരുന്ന യാത്രക്കാരനെ പിൻസീറ്റിൽ നിന്നും കത്തിക്കു കുത്തുകയായിരുന്നു. പെട്ടെന്ന് വാഹനം നിർത്തിയ അനീഷ് കുത്തിയ ആൾ പുറത്തിറങ്ങിയ തക്കം നോക്കി തുറന്ന വാതിലുമായി ഓടിച്ചു നീങ്ങി സുരക്ഷിതമായി നിർത്തി ഞരന്പ് മുറിഞ്ഞ് രണ്ടിഞ്ച് ആഴത്തിലുണ്ടായിരുന്ന മുറിവു ടൗവലുകൊണ്ടു കെട്ടി തീവ്രപരിചരണം നൽകി പോലീസിനെയും ആംബുലൻസിനെയും വിവരം അറിയിക്കുകയും. ഫസ്റ്റ് എയ്ഡ് കിട്ടി റിക്കവറിപോസിഷനിൽ ഇരുത്തിയതുകൊണ്ടാണ് അദേഹം രക്ഷപെട്ടതെന്ന് പോലീസ് പറഞ്ഞു.

പോലീസ് സ്ഥലത്ത് വച്ചു തന്നെ അനുമോദിക്കുകയും ടാക്സി ഓഫീസിൽ വിളിച്ച് കാബി ഓഫ് ദി ഈയറായി അനീഷിനെ തെരഞ്ഞെടുത്തതായി അറിയിക്കുകയും ചെയ്തു.തുടർന്ന് മക്കായി സിറ്റി കൗണ്‍സിലിൽ നിന്നും മാൻ ഓഫ് ദി ഈയറായി നോമിനേറ്റ് ചെയ്ത കാര്യവും അറിയിക്കുകയായിരുന്നു.

റിപ്പോർട്ട്: ജോസ്. എം. ജോർജ്