+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആമിയ വിക്ടോറിയ ക്യാന്പ്

മെൽബണ്‍: ഓസ്ട്രേലിയൻ മലയാളി ഇസ്ലാമിക് അസോസിയേഷൻ (AMIA) വിക്ടോറിയ ക്യാന്പ് സംഘടിപ്പിച്ചു. Ibadah Rituals and Beyond എന്ന വിഷയത്തിൽ മെൽബണിലെ ബേണ്‍സ്ഡെയ്ലിൽ ഏപ്രിൽ 14 മുതൽ 17 വരെയായിരുന്നു ക്യാന്പ്.
ആമിയ വിക്ടോറിയ ക്യാന്പ്
മെൽബണ്‍: ഓസ്ട്രേലിയൻ മലയാളി ഇസ്ലാമിക് അസോസിയേഷൻ (AMIA) വിക്ടോറിയ ക്യാന്പ് സംഘടിപ്പിച്ചു. Ibadah - Rituals and Beyond എന്ന വിഷയത്തിൽ മെൽബണിലെ ബേണ്‍സ്ഡെയ്ലിൽ ഏപ്രിൽ 14 മുതൽ 17 വരെയായിരുന്നു ക്യാന്പ്.

ഷിയാഫർ ബഷീറിന്‍റെ ഉദ്ഘാടന പ്രഭാഷണത്തോടെ ആരംഭിച്ച ക്യാന്പിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി സംഘടിപ്പിച്ച വർക്ഷോപ്പുകൾക്ക് അമീർ ഹസൻ സാഹിബ് നേതൃത്വം നൽകി. വെസ്റ്റ് ഗേറ്റ് മെഡിക്കൽ സെന്‍ററിലെ ഫിസിയോതെറാപ്പിസ്റ്റായ ഫസൽ റഹ്മാൻ ഫിസിയോതെറാപ്പിയെക്കുറിച്ചും ലാ ട്രോബ് യൂണിവേഴ്സിറ്റിയിലെ നിയമ ബിരുദാനന്തര വിദ്യാർഥിയായ അഫ്സൽ ഖാദിർ ഓസ്ട്രേലിയൻ നിയമത്തെക്കുറിച്ചും ക്ലാസെടുത്തു. ഡോ. ഷെരീഫ് കല്ലടയ്ക്കലും കബീർ പുതുക്കുടിയും ഉദ്ബോധന പ്രഭാഷണങ്ങൾ നടത്തി. തുടർന്നു പുരുഷ·ാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമായി വിവിധയിനം മത്സരങ്ങളും വിനോദങ്ങളും പഠന ക്ലാസുകളും അമീൻ അഹമ്മദിന്‍റെ മാജിക് ഷോയും അരങ്ങേറി. രണ്ടു ദിവസത്തെ പരിപാടികൾ ഷിയാഫർ ബഷീറും റസിൻ റഫീഖും നിയന്ത്രിച്ചു.

സ്ത്രീകളുടെ കായിക വിനോദങ്ങൾക്ക് ഖദീജ ഖാതിം, ലിബിത അജീഷ്, ഫാത്തിമ ജലീൽ എന്നിവരും കുട്ടികളുടെ പരിപാടികൾക്ക് രേഷ്മ രൂപേഷും നേതൃത്വം നൽകി. ആമിയ വിക്ടോറിയ പ്രസിഡന്‍റ് അബ്ദുൾ ജലീൽ ക്യാന്പിന് നേതൃത്വം നൽകി.

റിപ്പോർട്ട്: റഫീഖ് മുഹമ്മദ് പട്ടാന്പി