+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അങ്കമാലി നെടുന്പാശേരി അസോസിയേഷൻ രൂപീകരിച്ചു

മെൽബണ്‍: മെൽബണിലെ അങ്കമാലി നെടുന്പാശേരി പ്രദേശങ്ങളിലെ മലയാളികൾ ഒത്തുചേർന്ന് പ്രവാസി അസോസിയേഷൻ ഓഫ് അങ്കമാലി ആൻഡ് നെടുന്പാശേരി (ജഅഅച) എന്ന സംഘടന രൂപീകരിച്ചു. നോബിൾ പാർക്ക് സെന്‍റ് ആന്‍റണീസ് പള്ളി ഹാളി
അങ്കമാലി നെടുന്പാശേരി അസോസിയേഷൻ രൂപീകരിച്ചു
മെൽബണ്‍: മെൽബണിലെ അങ്കമാലി നെടുന്പാശേരി പ്രദേശങ്ങളിലെ മലയാളികൾ ഒത്തുചേർന്ന് പ്രവാസി അസോസിയേഷൻ ഓഫ് അങ്കമാലി ആൻഡ് നെടുന്പാശേരി (ജഅഅച) എന്ന സംഘടന രൂപീകരിച്ചു. നോബിൾ പാർക്ക് സെന്‍റ് ആന്‍റണീസ് പള്ളി ഹാളിൽ നടന്ന പൊതുയോഗത്തിൽ സംഘടനയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി നിക്സണ്‍ ചാക്കുണ്ണി (പ്രസിഡന്‍റ്), പോളി ചിറമ്മൽ (വൈസ് പ്രസിഡന്‍റ്), ആഷ്ലി തോമസ് (ജനറൽ സെക്രട്ടറി), ആർ.വി. പൗലോസ് (ജോയിന്‍റ് സെക്രട്ടറി), ധന്യ ക്ലീറ്റസ് (ട്രഷറർ), ബിജി തോമസ് (പിആർഒ) എന്നിവരെയും കമ്മിറ്റിയംഗങ്ങളായി ഡോ.ഷാജി വർഗീസ്, ചാക്കോ അരീക്കൻ, ജയ്സണ്‍ മറ്റപ്പള്ളി, പ്രശാന്ത് തോമസ്, സുനിൽ പോൾ, ജോണ്‍ ദേവസി, ബിനു സ്റ്റീഫൻ, മിനു ആന്‍റണി, സജി ഇട്ടീര, ജിജോ പൗലോസ്, വിനോജ് വർഗീസ്, സെബാസ്റ്റ്യൻ ജോസ്, ബിജു നെറ്റിനപ്പിള്ളി, നിജു ചാക്കുണ്ണി, എന്നിവരെയും തെരഞ്ഞെടുത്തു.

തുടർന്നു പാൻ കുടുംബത്തിലെ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി. പ്രവർത്തനം ത്വരിതപ്പെടുത്തുന്നതിനായി ഫെയ്സ് ബുക്ക്, വാട്ട്സ് അപ് പാൻ കൂട്ടായ്മകൾ രൂപീകരിക്കുവാൻ യോഗം കമ്മിറ്റികളെ ചുമതലപ്പെടുത്തി. നാട്ടിൽ കഷ്ട്ടത അനുഭവിക്കുന്നയാളുകൾക്ക് ജീവ കാരുണ്യപ്രവർത്തനം നടത്താനും യോഗത്തിൽ തീരുമാനമായി.