+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബിയോണ്ട് വോക്കേഷൻസ് പ്രവർത്തനം ആരംഭിച്ചു

മെൽബണ്‍: ട്രാവൽ ടൂറിസം രംഗത്ത് മെൽബണ്‍ കേന്ദ്രമായി ബിയോണ്ട് വെക്കേഷൻസ് പ്രവർത്തനം ആരംഭിച്ചു. കഴിഞ്ഞ പത്ത് വർഷമായി ട്രാവൽ ടൂറിസം രംഗത്ത് പ്രവർത്തന പരിചയമുള്ള മെൽബണിലെ അറിയപ്പെടുന്ന പെതു പ്രവർത്തകനായ
ബിയോണ്ട് വോക്കേഷൻസ് പ്രവർത്തനം ആരംഭിച്ചു
മെൽബണ്‍: ട്രാവൽ ടൂറിസം രംഗത്ത് മെൽബണ്‍ കേന്ദ്രമായി ബിയോണ്ട് വെക്കേഷൻസ് പ്രവർത്തനം ആരംഭിച്ചു. കഴിഞ്ഞ പത്ത് വർഷമായി ട്രാവൽ ടൂറിസം രംഗത്ത് പ്രവർത്തന പരിചയമുള്ള മെൽബണിലെ അറിയപ്പെടുന്ന പെതു പ്രവർത്തകനായ പ്രസാദ് ഫിലിപ്പാണ് ഇതിന് തുടക്കം കുറിച്ചിരിക്കുന്നത്.

എയർ ലൈനുകളുടെയും ട്രാവൽ കന്പനികളുടെയും സാങ്കേതിക ഉപദേശകനായി കഴിഞ്ഞ പത്ത് വർഷം പ്രവർത്തിച്ചുള്ള പരിചയം പ്രസാദിന് ഈ രംഗത്ത് മുതൽകൂട്ടാവും.

ബിയോണ്ട് വെക്കേഷന്‍റെ ഒൗപചാരികമായ ഉദ്ഘാടനം ഫ്രാങ്ക്സ്റ്റണ്‍ ഇന്‍റർനാഷണൽ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഷാഡോ മിനിസ്റ്റർ ബ്രാഡ് ബാറ്റിൻ നിർവഹിച്ചു. ലോഗോ പ്രകാശനം ആതുരസേവന രംഗത്തെ മെൽബണിലെ പ്രമുഖനായ സാം ജോസഫ് നിർവഹിച്ചു. കേസി കൗണ്‍സിലിലെ കൗണ്‍സിലർ അമാൻഡാ സ്റ്റേഫ്ൾഡണ്‍ ചടങ്ങിൽ അവതാരികയായിരുന്നു. സെന്‍റ് മേരീസ് യാക്കോബായ പള്ളി വികാരി ഫാ. ജേക്കബ് തോമസ് അനുഗ്രഹ പ്രഭാഷണം നടത്തി. റോട്ടറിക്ലബ് പ്രസിഡന്‍റ് കെവിൻ വാലിഷ്, ജോർജ് തോമസ്, വിവിധ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

ഓസ്ട്രേലിയായിലെ ടൂറിസം പ്രദേശങ്ങളെ കൂടാതെ ന്യൂസിലൻഡ്, ഫിജി, ബാലി, തായ്ലൻഡ്, വിയറ്റ്നാം, ശ്രീലങ്ക, സിങ്കപ്പുർ, ഇന്ത്യ, മാൽദ്വീവ്സ്, സീഷെൽസ്, മിഡിൽ ഈസ്റ്റ്, അമേരിക്ക, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലേയ്ക്ക് കുറഞ്ഞ നിരക്കിൽ ഹോളി ഡേ പാക്കേജുകളുമായാണ് ബിയോണ്ട് വെക്കേഷൻ പ്രവർത്തനം ആരംഭിക്കുന്നത്. കേരളത്തിലേയ്ക്കും ഇന്ത്യയുടെ മറ്റ് പ്രധാന പട്ടണങ്ങളിലേയ്ക്കും പ്രത്യേക ഹോളിഡേ ആയുർവേദ, റിസോർട്ട് പാക്കേജുകളും ബിയോണ്ട് വോക്കേഷന്‍റെ പ്രത്യേകതയാണ്. IATA യുടെ പ്രത്യേക അംഗീകാരവും ലഭ്യമായിട്ടുണ്ട്. ട്രാവൽ രംഗത്ത് നിർദിഷ്ടയോഗ്യതയുള്ളവർക്ക് പ്രവർത്തന പരിചയം നേടുന്നതിനും ബിയോണ്ട് വോക്കേഷൻ അവസരം ഒരുക്കിയിട്ടുണ്ട്.

വിവരങ്ങൾക്ക്: 0431742 201, 03 87652380.