+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"സെലെസ്റ്റിയൽ നൈറ്റ്-2’ ഒരുക്കങ്ങൾ പുരോഗമിക്കുന്നു

സിഡ്നി: ഗായകൻ ഇമ്മാനുവേൽ ഹെൻറി നയിക്കുന്ന ദിവ്യ സംഗീത നിശ ന്ധസെലെസ്റ്റിയൽ നൈറ്റ് 2’ ന്‍റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. മെയ് 20നു ശനിയാഴ്ച വൈകിട്ട് ആറു മുതൽ സിൽവർ വാട്ടർ സി 3 ചർച് ഓഡിറ്റോറിയത്
സിഡ്നി: ഗായകൻ ഇമ്മാനുവേൽ ഹെൻറി നയിക്കുന്ന ദിവ്യ സംഗീത നിശ ന്ധസെലെസ്റ്റിയൽ നൈറ്റ് -2’ ന്‍റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. മെയ് 20-നു ശനിയാഴ്ച വൈകിട്ട് ആറു മുതൽ സിൽവർ വാട്ടർ സി -3 ചർച് ഓഡിറ്റോറിയത്തിൽ വച്ചു മെൽബണ്‍ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ക്രിസ്ത്യൻ ബാൻഡായ ഹാർപ്സ് & ബീറ്റ്സ് ഒരുക്കുന്ന ലൈവ് ഓർക്കസ്ട്രയുടെ അകന്പടിയോടെയാണ് സംഗീത നിശ അരങ്ങേറുക. ഇതു കൂടാതെ നൃത്ത രൂപങ്ങൾ ,അക്കാ പെല്ല ,കോറൽ മ്യൂസിക് എന്നിവയും പരിപാടിയുടെ ഭാഗമായി നടക്കും.

ആകർഷകമായ സമ്മാനങ്ങൾ ഉൾപ്പെടുത്തിയ റാഫിൾ ഡ്രോയും പരിപാടിക്കിടയിൽ ഉണ്ടായിരിക്കും. സിൽവർ ജൂബിലി ആഘോഷിക്കുന്ന സിഡ്നി ബെഥേൽ മാർത്തോമാ ഇടവകയുടെ വിവിധ ജീവകാരുണ്യ പ്രവർത്തങ്ങളുടെ ഭാഗമായിട്ടാണ് ഈ സംഗീത നിശ സംഘടിപ്പിക്കുന്നത്. ടിക്കറ്റ് നിരക്കുകൾ പ്ലാറ്റിനം 50 AUD , ഗോൾഡ് 35 AUD , സിൽവർ 25 അഡഉ .ടിക്കറ്റുകൾക്കു ഷാജി തോമസ് 0402038492 ,ജോണ്‍ തോമസ് 0411667084 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.