+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓമൽ ബാങ്ക്സ് ടൗണ്‍ വാർഷികാഘോഷം 29ന്

സിഡ്നി: ബാങ്ക്സ്ടൗണ്‍ മലയാളികളുടെ കൂട്ടായ്മയായ ഓമൽ ബാങ്ക്സ് ടൗണ്‍ പത്താം വാർഷികാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. ഏപ്രിൽ 29ന് (ശനി) റീവ്സ്ബി ടർവി സ്ട്രീറ്റിലുള്ള സർ ജോസഫ് ബാങ്ക്സ് സ്കൂളി
ഓമൽ ബാങ്ക്സ് ടൗണ്‍ വാർഷികാഘോഷം 29ന്
സിഡ്നി: ബാങ്ക്സ്ടൗണ്‍ മലയാളികളുടെ കൂട്ടായ്മയായ ഓമൽ ബാങ്ക്സ് ടൗണ്‍ പത്താം വാർഷികാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. ഏപ്രിൽ 29ന് (ശനി) റീവ്സ്ബി ടർവി സ്ട്രീറ്റിലുള്ള സർ ജോസഫ് ബാങ്ക്സ് സ്കൂളിൽ നടക്കുന്ന ആഘോഷ പരിപാടികൾ ടാനിയ മിഹയിലക് എംപി ഉദ്ഘാടനം ചെയ്യും. തുടർന്നു വിവിധ കലാപരിപാടികളും ഇൻഡോസ് റിതം ഒരുക്കുന്ന ചെണ്ടമേളം, വിഭവസമൃദ്ധമായ അത്താഴവിരുന്ന് തുടങ്ങിയവ പരിപാടിയുടെ ഭാഗമായിരിക്കും.

ഫ്ളെക്സി ഫിനാൻസ് സർവീസസ്, ക്ലാസിക് ഡ്രൈവിംഗ് സ്കൂൾ, ത്രീ സ്റ്റാർ ഗ്രോസറീസ്, ഫൈവ് സ്റ്റാർ പ്രോപ്പർട്ടീസ് എന്നിവരാണ് പരിപാടിയുടെ സ്പോണ്‍സർമാർ.

റിപ്പോർട്ട്: വർഗീസ് മംഗലത്തിൽ