+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഈശോയുടെ ഉത്ഥാനമെന്ന മഹാരഹസ്യമാണ് ക്രൈസ്തവ ജീവിതത്തിന്‍റെ അടിസ്ഥാനം: മാർ ബോസ്കോ പുത്തൂർ

മെൽബണ്‍: ക്രൈസ്തവ വിശ്വാസത്തിലെ ഏറ്റവും വലിയ തിരുനാളാണ് ഈശോയുടെ ഉത്ഥാനത്തിന്‍റെ തിരുനാളായ ഈസ്റ്റർ എന്നും ഓരോ ഞായറാഴ്ചകളും ഈ തിരുനാളിന്‍റെ പുനരാവർത്തനമാണെന്നും മെൽബണ്‍ രൂപത ബിഷപ് മാർ ബോസ്കോ പുത്തൂർ
ഈശോയുടെ ഉത്ഥാനമെന്ന മഹാരഹസ്യമാണ് ക്രൈസ്തവ ജീവിതത്തിന്‍റെ അടിസ്ഥാനം: മാർ ബോസ്കോ പുത്തൂർ
മെൽബണ്‍: ക്രൈസ്തവ വിശ്വാസത്തിലെ ഏറ്റവും വലിയ തിരുനാളാണ് ഈശോയുടെ ഉത്ഥാനത്തിന്‍റെ തിരുനാളായ ഈസ്റ്റർ എന്നും ഓരോ ഞായറാഴ്ചകളും ഈ തിരുനാളിന്‍റെ പുനരാവർത്തനമാണെന്നും മെൽബണ്‍ രൂപത ബിഷപ് മാർ ബോസ്കോ പുത്തൂർ. മെൽബണ്‍ സീറോ മലബാർ കത്തീഡ്രൽ ഇടവകയിലെ ഈസ്റ്റർ വിജിൽ കുർബാനയിൽ മുഖ്യകാർമികത്വം വഹിച്ച് വചനസന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

നമ്മുടെ സഹനങ്ങളിലും വേദനകളിലും നമ്മൾ കർത്താവിനോട് കൂടെ ആയിരിക്കുന്പോഴാണ് അവിടുത്തെ ഉയിർപ്പിന്‍റെ മഹിമയിൽ പങ്കുചേരാനുള്ള അർഹതയും യോഗ്യതയും വിളിയും നമുക്ക് ലഭിക്കുന്നതെന്ന് മാർ പുത്തൂർ ഓർമിപ്പിച്ചു. സന്തോഷത്തിന്‍റെയും സമാധാനത്തിന്‍റെയും ഒ നല്ല ഈസ്റ്റർ ആഘോഷിക്കുവാൻ രൂപതയിലെ എല്ലാ കുടുംബങ്ങൾക്കും കഴിയട്ടെ എന്ന് മാർ ബോസ്കോ പുത്തൂർ ആശംസിച്ചു.

റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ