+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അഡ് ലൈഡിൽ "വിബിഎസ് -2017’ 22 മുതൽ

അഡ്ലൈഡ്: മാർത്തോമ ഇടവകയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് വെക്കേഷൻ ബൈബിൾ സ്കൂൾ "വിബിഎസ് 2017’ ആരംഭിക്കുന്നു. ഏപ്രിൽ 22, 23, 24, 25 തീയതികളിൽ വുഡ് വില്ലിലെ സെന്‍റ് മാർഗരറ്റ് ദേവാലയത്തിലാണ് ബൈബിൾ പഠന ക്ലാ
അഡ് ലൈഡിൽ
അഡ്ലൈഡ്: മാർത്തോമ ഇടവകയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് വെക്കേഷൻ ബൈബിൾ സ്കൂൾ "വിബിഎസ് -2017’ ആരംഭിക്കുന്നു. ഏപ്രിൽ 22, 23, 24, 25 തീയതികളിൽ വുഡ് വില്ലിലെ സെന്‍റ് മാർഗരറ്റ് ദേവാലയത്തിലാണ് ബൈബിൾ പഠന ക്ലാസുകൾ.

22ന് (ശനി) രാവിലെ ഒന്പതിന് സെന്‍റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് വികാരി ഫാ. സുനിൽ മാത്യു ഉദ്ഘാടനം നിർവഹിക്കും. ന്ധനിന്‍റെ രാജ്യം വരേണമെ’ എന്ന വിഷയത്തെ ആസ്പദമാക്കി ബൈബിൾ കഥകളും പാട്ടുകളും മെറ്റീരിയൽസും കളികളും മറ്റും ക്രമീകരിച്ചിട്ടുണ്ട്. ക്ലാസുകൾക്ക് ഡോ. എബി വർഗീസ് തോമസ് നേതൃത്വം നൽകും.

25ന് ഉച്ചകഴിഞ്ഞ് മൂന്നിന് വികാരി റവ. വർഗീസ് ചെറിയാൻ അധ്യക്ഷത വഹിക്കുന്ന ഗ്രാന്‍റ് ഫിനാലെ സമ്മേളനത്തിൽ ഫാ. ഡോ. ഫ്രഡറിക് ഇലുവാരിങ്കൽ സമാപന സന്ദേശം നൽകും. തുടർന്നു കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറും. പങ്കെടുക്കുന്ന കുട്ടികൾക്ക് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും നൽകും.

വിവരങ്ങൾക്ക്: 0422150921.

റിപ്പോർട്ട്: അജിത് കെ. വർഗീസ്