+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മെൽബണിൽ ദുഃഖവെള്ളിയുടെ ഓർമ പുതുക്കി വിശ്വാസികൾ കുരുശുമലകയറി

മെൽബണ്‍: സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ വിശ്വാസികൾ ദുഃഖവെള്ളിയുടെ ഓർമപുതുക്കി കുരിശുമല കയറി. രാവിലെ 10 ന് സീറോ മലബാർ ചാൻസലർ ഫാ. ജോർജ് കൊച്ചുപുരയുടെ നേതൃത്വത്തിൽ ബച്ചൂസ് മാഷിലെ ടാപ്പിനു മരിയൻ സ
മെൽബണിൽ ദുഃഖവെള്ളിയുടെ ഓർമ പുതുക്കി വിശ്വാസികൾ കുരുശുമലകയറി
മെൽബണ്‍: സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ വിശ്വാസികൾ ദുഃഖവെള്ളിയുടെ ഓർമപുതുക്കി കുരിശുമല കയറി.

രാവിലെ 10 ന് സീറോ മലബാർ ചാൻസലർ ഫാ. ജോർജ് കൊച്ചുപുരയുടെ നേതൃത്വത്തിൽ ബച്ചൂസ് മാഷിലെ ടാപ്പിനു മരിയൻ സെന്‍ററിലേക്ക് കുരിശിന്‍റെ വഴി ആരംഭിച്ചു. മലയുടെ വശങ്ങളിൽ ഒരുക്കിയിരിക്കുന്ന 14 സ്ഥലങ്ങളും ചുറ്റി കുരിശിന്‍റെ വഴി സമാപിച്ചു. വിശുദ്ധിയുടെ മാർഗത്തിൽ ക്രൈസ്തവർ ജീവിക്കേണ്ട സാഹചര്യം നാം മനസിലാക്കണമെന്നും സ്നേഹമാണ് യേശു ക്രിസ്തുവിന്‍റെ കുരിശുമരണം നമ്മെ പഠിപ്പിക്കുന്നതെന്നും ദുഃഖവെള്ളിയുടെ സന്ദേശം നൽകിയ ഫാ. ഏബ്രാഹം ഓർമിപ്പിച്ചു. ചടങ്ങിൽ സൗത്ത് ഈസ്റ്റ് വികാരി ഫാ. ഏബ്രാഹം കുന്നത്തോളിയും പങ്കെടുത്തു.

മെൽബണിലെ മൂന്ന് റീജിണിൽ നിന്നും ഏകദേശം ഒൻപതിനായിരത്തിൽപരം ആളുകൾ മരിയൻ സെന്‍റർ എന്നറിയപ്പെടുന്ന മലയാറ്റൂർ മലകയറുവാൻ എത്തിയിരുന്നു.