+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബിന്ദു ജോസഫിന് ഡോക്ടറേറ്റ്

മെൽബണ്‍: ഓസ്ട്രേലിയയിലെ പ്രശസ്തമായ മോണാഷ് യൂണിവേഴ്സിറ്റിയിൽ നിന്നും മലയാളിയായ ബിന്ദു ജോസഫിന് ഹെൽത്ത് സയൻസിൽ ഡോക്ടറേറ്റ് ലഭിച്ചു. 2005 ൽ നഴ്സായി മെൽബണിലെ ഫ്രാങ്ക്സ്റ്റൻ ഹോസ്പിറ്റലിൽ ജോലിയിൽ പ്രവേ
ബിന്ദു ജോസഫിന് ഡോക്ടറേറ്റ്
മെൽബണ്‍: ഓസ്ട്രേലിയയിലെ പ്രശസ്തമായ മോണാഷ് യൂണിവേഴ്സിറ്റിയിൽ നിന്നും മലയാളിയായ ബിന്ദു ജോസഫിന് ഹെൽത്ത് സയൻസിൽ ഡോക്ടറേറ്റ് ലഭിച്ചു. 2005 ൽ നഴ്സായി മെൽബണിലെ ഫ്രാങ്ക്സ്റ്റൻ ഹോസ്പിറ്റലിൽ ജോലിയിൽ പ്രവേശിച്ച ബിന്ദു നഴ്സിംഗ് രംഗത്ത് നിരവധി പുരസ്കാരങ്ങക്ക് ഉടമയാണ്.

ഇന്‍റർനാഷണൽ മെൽബണ്‍ ഹെൽത്ത് പ്രസന്േ‍റഷനിൽ ബിന്ദുവിന് പ്രത്യേക പുരസ്കാരം ലഭിച്ചിരുന്നു. പെൻസുല ഹെൽത്ത് റിസർച്ച് പുരസ്കാരം മൂന്നു തവണയും ബിന്ദു കരസ്ഥമാക്കി. മൊനാഷ് യൂണിവേഴ്സിറ്റിയുടെ ബെസ്റ്റ് തിസീസ് അവാർഡും ബിന്ദുവിനെ തേടി എത്തിയിരുന്നു. ഇപ്പോൾ മൊനാഷ് യൂണിവേഴ്സിറ്റിയിൽ അധ്യാപികയായും പെൻസുല ഹെൽത്തിൽ ഫ്രാങ്ക്സ്റ്റൻ ഹോസ്പിറ്റലിൽ എഡ്യൂക്കേറ്റർ ആയും പ്രവർത്തിക്കുന്നു.

മെൽബണിലെ കോൻബേനിൽ താമസിക്കുന്ന കോട്ടയം മോനിപ്പള്ളി വെള്ളാരംകുഴിയിൽ കിഷോർ ജോസിന്‍റെ ഭാര്യയാണ് ബിന്ദു. ഇവർക്ക് രണ്ട് കുട്ടികളുണ്ട്.

ജോസ് കെ. മാണി എംപി, മോൻസ് ജോസഫ് എംഎൽഎ, റോഷി അഗസ്റ്റിൻ എംഎൽഎ, മുൻ എംഎൽഎമാരായ തോമസ് ചാഴിക്കാടൻ, സ്റ്റീഫൻ ജോർജ്, ജോസ് പുത്തൻകാല എന്നിവർ ടെലിഫോണിലൂടെ ബിന്ദുവിന് ആശംസകൾ നേർന്നു.

റിപ്പോർട്ട്: റെജി പാറയ്ക്കൻ