ഇന്ത്യക്കാർക്കു നാട്ടിലേക്കു പണമയയ്ക്കുന്നതിനായി സൗത്ത് ഇന്ത്യൻ ബാങ്കും ഫ്ലൈവേൾഡ് മണി എക്സ്ചേഞ്ചും ധാരണയായി. പുതിയ സംവിധാനത്തിലൂടെ ഓസ്ട്രേലിയയിലെ പ്രവാസി ഇന്ത്യക്കാർക്ക് എസ്ഐബി എക്സ്പ്രസ് സൗകര്യം ഉപയോഗിച്ച് വേഗത്തിലും കുറഞ്ഞ ചെലവിലും ഇന്ത്യയിലേക്കു പണമയയ്ക്കാൻ സാധിക്കും. ഈ സംവിധാനം ഉപയോഗിച്ച് ഇന്ത്യയിലെ ഏതു കമേഴ്സ്യൽ ബാങ്കിലേക്കും പണമയയ്ക്കാം. ഇന്ത്യയിലേക്കു പണമയയ്ക്കുന്നതിനായി നാഷണൽ ഓസ്ട്രേലിയ ബാങ്കുമായി സൗത്ത് ഇന്ത്യൻ ബാങ്കിനു നിലവിൽ കറസ്പോണ്ടന്റ് ബാങ്കിംഗ് സംവിധാനമുണ്ട്.
ഓസ്ട്രേലിയയിലെ ഒരു എക്സ്ചേഞ്ച് ഹൗസുമായി ചേർന്നുള്ള സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പ്രഥമ സംവിധാനമാണ് ഇപ്പോൾ നിലവിൽവന്നിരിക്കുന്നത്. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഇടപാടുകാർക്കും ഇടപാടുകാരല്ലാത്തവർക്കും ഓസ്ട്രേലിയയിലുടനീളമുള്ള ഫ്ലൈവേൾഡ് മണി എക്സ്ചേഞ്ച് ശാഖകളിലൂടെ പണമയയ്ക്കാം. ഫ്ലൈ വേൾഡിന്റെ ഓണ്‍ലൈൻ സംവിധാനത്തിലൂടെയും പണമയയ്ക്കാനാവും.