+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരെ വിട്ടയച്ചു

ന്യൂഡൽഹി: സൗത്ത് സുഡാനിൽ വിമതർ തട്ടിക്കൊണ്ടുപോയ രണ്ട് ഇന്ത്യക്കാരെ വിട്ടയച്ചു. ദാർ പെട്രോളിയം ഓപ്പറേറ്റിംഗ് കന്പനിയിലെ എൻജിനിയർമാരായ മിഥുൻ ഗണേഷ്, എഡ്വേർഡ് എന്നിവരെയാണ് മോചിപ്പിച്ചത്. കേന്ദ്ര വിദേശ
തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരെ വിട്ടയച്ചു
ന്യൂഡൽഹി: സൗത്ത് സുഡാനിൽ വിമതർ തട്ടിക്കൊണ്ടുപോയ രണ്ട് ഇന്ത്യക്കാരെ വിട്ടയച്ചു. ദാർ പെട്രോളിയം ഓപ്പറേറ്റിംഗ് കന്പനിയിലെ എൻജിനിയർമാരായ മിഥുൻ ഗണേഷ്, എഡ്വേർഡ് എന്നിവരെയാണ് മോചിപ്പിച്ചത്. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്‍റെ ഇടപെടലിനെ തുടർന്നാണ് ഇവരുടെ മോചനം സാധ്യമായതെന്ന് കന്പനിയുടെ പ്രൊഡക്ഷൻ ഓപ്പറേറ്റർ അജയ് രാജ പറഞ്ഞു.

മാർച്ച് എട്ടിനാണ് പാക് എൻജിനിയർ അയാസ് ജമാലി അടക്കം മൂന്നു പേരെ സൗത്ത് സുഡാൻ പീപ്പിൾസ് ലിബറേഷൻ ആർമി തട്ടിക്കൊണ്ടുപോയത്. എണ്ണ ഖനന മേഖലയായ അപ്പൽ നൈലിൽ നിന്നാണ് ഇവരെ പിടിച്ചുകൊണ്ടുപോയത്. ഇതേത്തുടർന്നു ട്വിറ്ററിലൂടെ രാജ ഇക്കാര്യം കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു.