അതിരപ്പിള്ളി : അതിരപ്പിള്ളി പഞ്ചായത്തിൽ വിവിധ മേഖലകളിലായി നിർവധി വികസന പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നതെന്ന് ബി.ഡി.ദേവസി എംഎൽഎ
വെറ്റിലപ്പാറ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ആരംഭിക്കുന്ന ഒപി ബ്ലോക്ക് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിനോദ സഞ്ചാര മേഖയിലാണ് കൂടുതൽ വികസനങ്ങൾ നടക്കുന്നത്. അദ്ദേഹം തുടർന്നു പറഞ്ഞു. ആശുപത്രി അങ്കണത്തിൽ നടന്ന യോഗത്തിൽ അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗീസ് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം സി.ജി.സിനി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.വിജു വാഴക്കാല, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കറുപ്പസാമി, സ്ഥിരം സമിതി അധ്യക്ഷരായ ചന്ദ്രിക ഷിബു, ജയാ തന്പി,കെ.എം.ജോഷി, പഞ്ചായത്തംഗഹങ്ങളായ കെ.കെ.റിജേഷ്, എം.വി.സനിൽ, എം.എം.രതീശൻ, പി.എം.പുഷ്പാംഗദൻ, കൊളിഞ്ചി, മെഡിക്കൽ ഓഫീസർ ഡോഷിജൻ ജോണ് ആളൂർ, ബി.ഡി.ഒ.കെശങ്കരൻകുട്ടി, എക്സ് സർഗ്ഗീസ് മെൻ കോളനി സെക്രട്ടറി പി.എം.ജോയ് എന്നിവർ പ്രസംഗിച്ചു.
എംഎൽഎയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും 65 ലക്ഷം രൂപയാണ് കെട്ടിടം നിർമാണത്തിന് അനുവദിച്ചത്.നാല് ഡോക്ടർമാർക്കുള്ള ക്യാബിനുകൾ, ഒപി മുറി, പിരശോധന, നിരീക്ഷണ മുറികൾ, രജിസ്ട്രേഷൻ കൗണ്ടർ എന്നിവ യാണ് നിർമിക്കുന്നത്.