+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന്യൂസിലാന്‍റിൽ നോന്പുകാല കുടുംബ വിശുദ്ധീകരണ ധ്യാനം

ഓക്ലാന്‍റ്: ന്യൂസീലാന്‍റ് സീറോമലബാർ കത്തോലിക്കാ മിഷന്‍റെ ആഭിമുഖ്യത്തിൽ നോന്പുകാല കുടുംബ വിശുദ്ധീകരണ ധ്യാനം നടത്തപ്പെടുന്നു. ഓക്ലാന്‍റ് (മാർച്ച് 1923), ഹാമിൽട്ടണ്‍ (മാർച്ച് 2426), ഹെസ്ടിങ്ങ്സ് (മ
ന്യൂസിലാന്‍റിൽ നോന്പുകാല കുടുംബ വിശുദ്ധീകരണ ധ്യാനം
ഓക്ലാന്‍റ്: ന്യൂസീലാന്‍റ് സീറോമലബാർ കത്തോലിക്കാ മിഷന്‍റെ ആഭിമുഖ്യത്തിൽ നോന്പുകാല കുടുംബ വിശുദ്ധീകരണ ധ്യാനം നടത്തപ്പെടുന്നു. ഓക്ലാന്‍റ് (മാർച്ച് 19-23), ഹാമിൽട്ടണ്‍ (മാർച്ച് 24-26), ഹെസ്ടിങ്ങ്സ് (മാർച്ച് 27-29),പാർമേഴ്സണ്‍ നോർത്ത് (മാർച്ച് 30-31), വെല്ലിംഗ്ടൻ (ഏപ്രിൽ 1-3), ക്രൈസ്റ്റ് ചർച്ച് (ഏപ്രിൽ 5-7) എന്നിവിടങ്ങളിലാണ് ധ്യാനം നടത്തപ്പെടുന്നത്. മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രം ഡയരക്ടർ ഫാ. മാത്യു ഇലവുങ്കൽ ആണ് ധ്യാനം നയിക്കുന്നത്.ഒക്ലന്‍റിൽ 19-നു ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനു ജപമാലയോടുകൂടി ധ്യാനം ആരംഭിച്ചു.തുടർന്നു വചന ശുശ്രുഷയും ദിവ്യബലിയും രോഗശാന്തി ശുശ്രുഷയും ദിവ്യകാരുണ്യ ആരാധനയും നടത്തപ്പെട്ടു. ഒട്ടേറെപ്പേർ രോഗസൗഖ്യം നേടി.

ഒക്ലന്‍റിൽ തിങ്കൾ മുതൽ ബുധനാഴ്ച വരെ വൈകിട്ട് അഞ്ചു മുതൽ 9.30 വരെയാണ് ധ്യാനം നടത്തപ്പെടുക. ചൊവ്വാഴ്ച കുടുംബ വൃക്ഷ വിശുദ്ധീകരണ ശുശ്രുഷ ഉണ്ടായിരിക്കും. ദിവസേന രോഗശാന്തി ശുശ്രൂഷയും നടത്തപ്പെടുന്നതാണ്.

||

കൂടുതൽ വിവരങ്ങൾക്ക് നുസിലാൻഡ് മിഷൻ നാഷണൽ ഇഛഞഉകചഅഠഛഞ ഫാദർ ജോയ് തോട്ടംകര (0226977207), ഓക്ലാന്‍റ് മിഷൻ അസിസ്റ്റന്‍റ് ചാപ്ലിൻ ഫാ. തോമസ് ചെറുകാനായിൽ (095795458),അതാതു സ്ഥലങ്ങളിലെ മിഷൻ ചാപ്ളി·ാർ എന്നിവരുമായി ബന്ധപ്പെടുക.

റിപ്പോർട്ട്: റെജി ചാക്കോ