സൊമാലിയയിൽ സ്ഫോടനത്തിൽ പത്തു മരണം
01:14 PM Mar 14, 2017 | Deepika.com
മൊഗാദിഷു: സോമാലിയൻ തലസ്ഥാനമായ മൊഗാദിഷുവിൽ രണ്ടു സ്ഫോടനങ്ങളിൽ കുറഞ്ഞതു പത്തുപേർ കൊല്ലപ്പെട്ടു. ഇസ്ലാമിസ്റ്റ് തീവ്രവാദികളായ അൽഷബാബ് ഉത്തരവാദിത്വം ഏറ്റെടുത്തു. സൈനിക ചെക്കുപോസ്റ്റിലും ഒരു ഹോട്ടലിനുമുന്നിലുമാണു സ്ഫോടനങ്ങൾ നടന്നത്.