+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വൈക്കം വിജയലക്ഷ്മി സിഡ്നിയിൽ

സിഡ്നി: പ്രശസ്ത ഗായികയും ഗിന്നസ് റിക്കാർഡിന് ഉടമയുമായ വൈക്കം വിജയലക്ഷ്മി നയിക്കുന്ന സംഗീത പരിപാടി ഏപ്രിൽ 16ന് (ഞായർ) വെൻ വെർത് വിൽ റെഡ്ഗം സെന്‍ററിൽ അരങ്ങേറും. സിഡ്നി മലയാളി അസോസിയേഷൻ ആഭിമുഖ്യം വഹിക്ക
വൈക്കം വിജയലക്ഷ്മി സിഡ്നിയിൽ
സിഡ്നി: പ്രശസ്ത ഗായികയും ഗിന്നസ് റിക്കാർഡിന് ഉടമയുമായ വൈക്കം വിജയലക്ഷ്മി നയിക്കുന്ന സംഗീത പരിപാടി ഏപ്രിൽ 16ന് (ഞായർ) വെൻ വെർത് വിൽ റെഡ്ഗം സെന്‍ററിൽ അരങ്ങേറും. സിഡ്നി മലയാളി അസോസിയേഷൻ ആഭിമുഖ്യം വഹിക്കുന്ന സംഗീത പരിപാടിയിൽ ഗാനാലാപനത്തോടൊപ്പം ഗായത്രി വീണവാദനവും നടക്കും.

ടിക്കറ്റ് നിരക്കുകൾ ഗോൾഡ് 25 ഡോളർ, സിൽവർ 15 ഡോളർ, കുട്ടികൾ 10 ഡോളർ എന്നിങ്ങനെയാണ്.

2013 ൽ സെല്ലുലോയിഡ് എന്ന ചിത്രത്തിലെ "കാറ്റേ കാറ്റേ...’ എന്ന ഗാനത്തിലൂടെ സിനിമ സംഗീത ലോകത്തു ശ്രദ്ധേയായ വിജയലക്ഷ്മി അടുത്തകാലത്ത് തുടർച്ചയായി അഞ്ചു മണിക്കൂർ ഗായത്രിവീണ മീട്ടി ഗിന്നസ് ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടം നേടിയിരുന്നു.

വിവരങ്ങൾ: 0470111154, 0402677259, 0401684724.

റിപ്പോർട്ട്: ജയിംസ് ചാക്കോ