+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"സർപ്രൈസ് വിസിറ്റ്’ ഷോർട്ട് ഫിലിം റിലീസ് ചെയ്തു

സിഡ്നി: നിഖിൽ കൊട്ടാരം രചനയും സംവിധാനവും നിർവഹിച്ച് പൂർണമായും സിഡ്നിയിൽ ചിത്രീകരിച്ച ഷോർട്ട് ഫിലിം "സർപ്രൈസ് വിസിറ്റ്’ മാർച്ച് നാലിന് ആദ്യ പ്രദർശനം നടത്തി. പാർലമെന്‍റ് അംഗം ഹ്യൂഗ് മക്ഡർമോട്ട് മ
സിഡ്നി: നിഖിൽ കൊട്ടാരം രചനയും സംവിധാനവും നിർവഹിച്ച് പൂർണമായും സിഡ്നിയിൽ ചിത്രീകരിച്ച ഷോർട്ട് ഫിലിം "സർപ്രൈസ് വിസിറ്റ്’ മാർച്ച് നാലിന് ആദ്യ പ്രദർശനം നടത്തി.

പാർലമെന്‍റ് അംഗം ഹ്യൂഗ് മക്ഡർമോട്ട് മുഖ്യാതിഥിയായിരുന്നു. രാജൻ ചാണ്ടി, ബിജു വി. ജോർജ്, വിമൽ വിനോദ്, ലിജോ ഡെന്നിസ്, മെറീന സുമേഷ്, ജെസ്ന വർഗീസ്, ചൈത്ര സുമേഷ്, ശ്രേയ സുമേഷ് എന്നിവരുടെ സംഗീത പരിപാടിക്കു ശേഷമാണ് ചിത്രം പ്രദർശനം ചെയ്തത്.

തുടർന്നു നടന്ന ചർച്ചയിൽ ഹ്യൂഗ് മക്ഡർമോട്ട്, സന്തോഷ് ജോസഫ് (ചീഫ് എഡിറ്റർ മെട്രോ മലയാളം), ദീജു ശിവദാസ് (ടആട റേഡിയോ), ബാബു വർഗീസ് (പ്രസിഡന്‍റ്, സിഡ്നി മലയാളി അസോസിയേഷൻ), ബാബു സെബാസ്റ്റ്യൻ, എമി റോയ്, തിരുവെങ്കിടം, ഷാജു ചോനാടത്ത്, ബിനു വി. ജോർജ്, ജോജോ ജോർജ്, സംവിധായകൻ നിഖിൽ കൊട്ടാരം എന്നിവർ സംസാരിച്ചു.

ചിത്രത്തിന്‍റെ ഛായാഗ്രഹണം രാകേഷ് വിജയും എഡിറ്റിംഗ് നിഖിൽ വേണുവും സംഗീതം ജെസിൻ ജോർജുമാണ് നിർവഹിച്ചിരിക്കുന്നത്. ജയിംസ് വർഗീസ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. രാജേഷ് നായർ, ദിവ്യ ബിനോയ്, മാസ്റ്റർ നിരൻ കൊട്ടാരം, ബിനോയ് ജോസഫ് എന്നിവർക്കൊപ്പം സംവിധായകൻ നിഖിൽ കൊട്ടാരവും ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്.

റിപ്പോർട്ട്: ജയിംസ് ചാക്കോ