+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാൻബറയിൽ മെഗാഷോ "ഓസ്ട്രേലിയൻ ഡ്രീംസ്’ ഏപ്രിൽ 28ന്

കാൻബറ: പ്രശസ്ത മലയാള സിനിമാ താരങ്ങൾ അണിനിരക്കുന്ന മെഗാഷോ ന്ധഓസ്ട്രേലിയൻ ഡ്രീംസ്’ കാൻബറയിൽ ഏപ്രിൽ 28ന് നടക്കും. വെള്ളി വൈകുന്നേരം 6.30ന് ക്യൂൻബെയ്ൻ ബൈസന്‍റണിയൽ ഹാളിലാണ് പരിപാടി. പ്രശസ്ത സിനിമാതാരങ്ങളാ
കാൻബറയിൽ മെഗാഷോ
കാൻബറ: പ്രശസ്ത മലയാള സിനിമാ താരങ്ങൾ അണിനിരക്കുന്ന മെഗാഷോ ന്ധഓസ്ട്രേലിയൻ ഡ്രീംസ്’ കാൻബറയിൽ ഏപ്രിൽ 28ന് നടക്കും. വെള്ളി വൈകുന്നേരം 6.30ന് ക്യൂൻബെയ്ൻ ബൈസന്‍റണിയൽ ഹാളിലാണ് പരിപാടി. പ്രശസ്ത സിനിമാതാരങ്ങളായ സുരാജ് വെഞ്ഞാറംമൂട്, വിനീത് എന്നിവരും തെന്നിന്ത്യൻ നായികയും നർത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമിയും ഒന്നുചേരുന്ന ഷോ കോമഡിക്കും നൃത്തത്തിനും സംഗീതത്തിനും തുല്യ പ്രാധാന്യം നൽകിയാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്.

വിനീതാണ് മെഗാഷോയുടെ സംവിധായകൻ. ബോളിവുഡ് നർത്തകി ഷംന കാസിം, സൗത്ത് ഇന്ത്യൻ നടി ശ്രുതി ലക്ഷ്മി, നടൻ രജത് മേനോൻ, ഗായകരായ അഫ്സൽ, വിവേകാനന്ദൻ, മെറിൻ, കോമഡി താരങ്ങളായ സിറാജ് പയ്യോളി, ഉല്ലാസ് പന്തളം എന്നിവരും വേദിയിലെത്തും. സുശാന്ത് (കീബോർഡ്), നിഖിൽ റാം (ഫ്ളൂട്ട്), തനൂജ് (ഡ്രം), ഹരികൃഷ്ണ മൂർത്തി (തബല), പോൾസണ്‍ (തബല), സൗണ്ട് എൻജിനിയർമാരായ വിജയ് ജോസഫ്, ഫ്രാൻസിസ് കൊള്ളനൂർ എന്നിവരും ഓർക്കസ്ട്രയിൽ അണിചേരും

പോപ്പ്കോണ്‍ എന്‍റർടൈൻമെന്‍റ്, ത്രീ സ്റ്റാർ എന്‍റർടൈൻമെന്‍റ് എന്നിവർ സംയുക്തമായി കാൻബറ മലയാളി അസോസിയേഷന്‍റെ സഹകരണത്തോടെയാണ് ഓസ്ട്രേലിയൻ ഡ്രീംസ് മെഗാഷോ സംഘടിപ്പിച്ചിരിക്കുന്നത്.

വിവരങ്ങൾക്ക്: എൽദോ 0432539803, റ്റിബിൻ 0469904019.

റിപ്പോർട്ട്: ജോമി പുലവേലിൽ