+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വരൾച്ച: സൊമാലിയൻ സർക്കാർ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചു

മൊഗാദിഷു: കടുത്ത വരൾച്ച നേരിടുന്ന സൊമാലിയയിൽ വരൾച്ചയെ സർക്കാർ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചു. ചൊവ്വാഴ്ചയാണ് പ്രസിഡന്‍റ് മുഹമ്മദ് അബ്ദുളാഹി വരൾച്ചയെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചത്. 25 വർഷത്തിനിടയിലെ
വരൾച്ച: സൊമാലിയൻ സർക്കാർ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചു
മൊഗാദിഷു: കടുത്ത വരൾച്ച നേരിടുന്ന സൊമാലിയയിൽ വരൾച്ചയെ സർക്കാർ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചു. ചൊവ്വാഴ്ചയാണ് പ്രസിഡന്‍റ് മുഹമ്മദ് അബ്ദുളാഹി വരൾച്ചയെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചത്. 25 വർഷത്തിനിടയിലെ വലിയ മൂന്നാമത്തെ വരൾച്ചയാണ് സൊമാലിയ നേരിടുന്നത്. 30 ലക്ഷത്തിലധികം ആളുകളാണ് സൊമാലിയയിൽ വരൾച്ചമൂലമുള്ള ദുരിതം അനുഭവിക്കുന്നത്. വരൾച്ച ബാധിത പ്രദേശങ്ങളിൽ മനുഷ്യത്വപരമായ ഇടപെടലുകൾ അടിയന്തരമായി ഉണ്ടാകണമെന്നു അബ്ദുളാഹി പറഞ്ഞു.

സൊമാലിയൻ സമൂഹത്തേയും കുടുംബങ്ങളെയും ഈ പ്രതിസന്ധിയിൽനിന്നു രക്ഷപ്പെടുത്താൻ പ്രസിഡന്‍റ് അന്താരാഷ്ട്ര സമൂഹത്തിന്‍റെ സഹായം അഭ്യർഥിച്ചു.