+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മെൽബണ്‍ കാരുണ്യനിധി ഉദ്ഘാടനം 26ന്

മെൽബണ്‍: ജാതി മത രാഷ്ട്രീയത്തിനപ്പുറം പിറന്ന നാട്ടിലെ ദുരിതം അനുഭവിക്കുന്ന സഹോദരങ്ങളോട് ഐക്യപ്പെടുന്ന വിപുലമായ ഒരു പദ്ധതിയാണ് മെൽബണ്‍ ഇടതുപക്ഷ മതേതര കൂട്ടായ്മ രൂപം നൽകിയ ന്ധമെൽബണ്‍ കാരുണ്യ നിധി’. ഇത
മെൽബണ്‍ കാരുണ്യനിധി ഉദ്ഘാടനം 26ന്
മെൽബണ്‍: ജാതി മത രാഷ്ട്രീയത്തിനപ്പുറം പിറന്ന നാട്ടിലെ ദുരിതം അനുഭവിക്കുന്ന സഹോദരങ്ങളോട് ഐക്യപ്പെടുന്ന വിപുലമായ ഒരു പദ്ധതിയാണ് മെൽബണ്‍ ഇടതുപക്ഷ മതേതര കൂട്ടായ്മ രൂപം നൽകിയ ന്ധമെൽബണ്‍ കാരുണ്യ നിധി’. ഇതിന്‍റെ ഉദ്ഘാടനം ഫെബ്രുവരി 26ന് ലാലൂർ കായൽ റസ്റ്ററന്‍റിൽ നടക്കുന്ന ചടങ്ങിൽ പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി സി.കെ. രാജേന്ദ്രൻ നിർവഹിക്കും.

വിവിധതരം രോഗങ്ങളിൽ കഷ്ടപ്പെടുന്നവർ, അനാഥരും അഗതികളുമായ ഹതഭാഗ്യർ, ഒരു നേരത്തെ ആഹാരത്തിനു പോലും തെരുവുകളിൽ അലയുന്നവർ, പഠിക്കാൻ കഴിവുണ്ടായിട്ടും ദാരിദ്യ്രം കൊണ്ട് പഠിക്കാൻ കഴിയാത്തവർ അങ്ങനെയുള്ള വലിയൊരു ജനവിഭാഗത്തിൽ നിന്നും ചെറിയൊരു വിഭാഗത്തെ കണ്ടെത്തി കഴിയുന്നത്ര സഹായം നൽകാനുള്ള പ്രവർത്തനത്തിനാണ് ലക്ഷ്യമിടുന്നത്.

നിലവിൽ 25 ഓളം കുടുംബങ്ങൾ അംഗങ്ങളായിട്ടുള്ള കൂട്ടായ്മ, വരുമാനത്തിലെ ഒരു നിശ്ചിത തുക പ്രതിമാസം ഇതിലേക്ക് മാറ്റിവയ്ക്കുന്നു. ഈ പ്രവർത്തനങ്ങളോട് സഹകരിക്കുന്ന മലയാളികളിൽ നിന്നും അവരാൽ കഴിയുന്ന സഹായങ്ങൾക്കൂടി സമാഹരിച്ചുകൊണ്ടാണ് ഒരു വർഷത്തിൽ പത്തു ലക്ഷം രൂപയുടെ കാരുണ്യ പ്രവർത്തനങ്ങൾക്ക് രൂപം നൽകിയിട്ടുള്ളത്.

വിവരങ്ങൾക്ക്: തിരുവല്ലം ഭാസി (പ്രസിഡന്‍റ്) 0415906017, പ്രതീഷ് മാർട്ടിൻ (ജനറൽ സെക്രട്ടറി) 0431135452, ദിലീപ് രാജേന്ദ്രൻ (ജനറൽ സെക്രട്ടറി) 0405395494.