+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മെൽബണിൽ ചെറുവിമാനം തകർന്നുവീണ് അഞ്ച് മരണം

മെൽബണ്‍: ഓസ്ട്രേലിയയിലെ മെൽബണിൽ വ്യാപാര സമുച്ചയത്തിനു മുകളിലേക്കു ചെറുവിമാനം തകർന്നുവീണ് അഞ്ച് പേർ മരിച്ചു. വിമാന യാത്രികരാണ് മരിച്ചത്. എസൻഡനിൽ നിന്ന് കിംഗ് ഐലൻഡിലേക്ക് പോയ സ്വകാര്യ ചാർട്ടർ വിമാനമാണ്
മെൽബണിൽ  ചെറുവിമാനം തകർന്നുവീണ് അഞ്ച് മരണം
മെൽബണ്‍: ഓസ്ട്രേലിയയിലെ മെൽബണിൽ വ്യാപാര സമുച്ചയത്തിനു മുകളിലേക്കു ചെറുവിമാനം തകർന്നുവീണ് അഞ്ച് പേർ മരിച്ചു. വിമാന യാത്രികരാണ് മരിച്ചത്. എസൻഡനിൽ നിന്ന് കിംഗ് ഐലൻഡിലേക്ക് പോയ സ്വകാര്യ ചാർട്ടർ വിമാനമാണ് അപകടത്തിൽപ്പെട്ടത്.

പ്രദേശിക സമയം ചൊവ്വാഴ്ച രാവിലെ ഒന്പതിനാണ് അപകടം സംഭവിച്ചത്. വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഉടൻ നിയന്ത്രണം നഷ്ടപ്പെട്ട വിമാനം വ്യാപാര കേന്ദ്രത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വ്യാപര സമുച്ചയത്തിനു കാര്യമായ കേടുപാടുകളുണ്ട്. യന്ത്രത്തകരാറാണ് അപകട കാരണമെന്ന് പോലീസ് അറിയിച്ചു.

അപകട സമയത്ത് വ്യാപാര കേന്ദ്രം തുറന്നിരുന്നില്ല. ജോലിക്കാർ മാത്രമാണ് സമുച്ചയത്തിൽ ഉണ്ടായിരുന്നത്.