+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

‘മരിച്ചാലും’ മുഗാബെ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഭാര്യ

ഹരാരെ: അടുത്തവർഷം നടക്കുന്ന സിംബാബ്‌വെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്ന നിലവിലെ പ്രസിഡന്‍റ് റോബർട്ട് മുഗാബെയ്ക്ക് പിന്തുണയുമായി ഭാര്യ ഗ്രേസ് മുഗാബെ. അദ്ദേഹത്തിന്‍റെ ജനസമ്മതി ഏറെയാണ്.
‘മരിച്ചാലും’ മുഗാബെ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഭാര്യ
ഹരാരെ: അടുത്തവർഷം നടക്കുന്ന സിംബാബ്‌വെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്ന നിലവിലെ പ്രസിഡന്‍റ് റോബർട്ട് മുഗാബെയ്ക്ക് പിന്തുണയുമായി ഭാര്യ ഗ്രേസ് മുഗാബെ. അദ്ദേഹത്തിന്‍റെ ജനസമ്മതി ഏറെയാണ്. അതിനാൽ തന്നെ 92 വയസുകാരനായ മുഗാബെ മരിച്ചാലും തെരഞ്ഞെടുപ്പിൽ മത്സരിക്കാമെന്നും വിജയിക്കാനുള്ള വോട്ടുകൾ നേടുമെന്നും അവർ പറഞ്ഞു. ബുഹെരയിൽ സാനു പിഎഫ് പാർട്ടിയുടെ റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ഗ്രേസ് മുഗാബെ.

ഒരു ദിവസം മുഗാബെ മരിക്കണമെന്ന് ദൈവം തീരുമാനിച്ചാലും അദ്ദേഹത്തിന്‍റെ ‘മൃതദേഹം’ സ്ഥാനാർഥിയായി ബാലറ്റ് പേപ്പറിലുണ്ടാവും. അപ്പോഴും ആളുകൾ അദ്ദേഹത്തിന് വോട്ട് ചെയ്യുന്നത് നിങ്ങൾക്ക് കാണാനാകും. പ്രസിഡന്‍റിനെ ജനങ്ങൾ എത്രത്തോളം സ്നേഹിക്കുന്നു എന്നു കാണിക്കാനാണ് താൻ ഇക്കാര്യം പറയുന്നത്. 1980ൽ മുഗാബെയ്ക്കൊപ്പം ഉണ്ടായിരുന്ന ആർക്കും അദ്ദേഹത്തിന് പ്രായമേറി എന്നു പറയാനുള്ള അവകാശമില്ലെന്നും ഗ്രേസ് കൂട്ടിച്ചേർത്തു.

സ്വാതന്ത്ര്യസമരപോരാളിയായ മുഗാബെ 1980മുതൽ സിംബാബ്‌വെയുടെ പ്രസിഡന്‍റാണ്. വെള്ളക്കാരിൽ നിന്ന് സിംബാബ്‌വെയെ മോചിപ്പിക്കാനുള്ള സമരത്തിന്‍റെ നായകനായിരുന്നു അദ്ദേഹം. 1924 ഫെബ്രുവരി 21നാണ് മുഗാബെ ജനിച്ചത്.