+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്രിസ്ബേനിൽ മൾട്ടികൾച്ചറൽ ടെസ്റ്റ് ഓഫ് ദി വേൾഡ്

ബ്രിസ്ബേൻ: ബ്രിസ്ബേൻ സിറ്റി കൗണ്‍സിലും ബ്രിസ്ബേൻ മലയാളി അസോസിയേഷനും സംയുക്തമായി നാലാമത് മൾട്ടികൾച്ചറൽ ടെസ്റ്റ് ഓഫ് ദി വേൾഡ് സംഘടിപ്പിക്കുന്നു.മാർച്ച് 11ന് (ശനി) ഉച്ചകഴിഞ്ഞ് രണ്ടു മുതൽ രാത്രി എട്ട
ബ്രിസ്ബേനിൽ മൾട്ടികൾച്ചറൽ ടെസ്റ്റ് ഓഫ് ദി വേൾഡ്
ബ്രിസ്ബേൻ: ബ്രിസ്ബേൻ സിറ്റി കൗണ്‍സിലും ബ്രിസ്ബേൻ മലയാളി അസോസിയേഷനും സംയുക്തമായി നാലാമത് മൾട്ടികൾച്ചറൽ ടെസ്റ്റ് ഓഫ് ദി വേൾഡ് സംഘടിപ്പിക്കുന്നു.

മാർച്ച് 11ന് (ശനി) ഉച്ചകഴിഞ്ഞ് രണ്ടു മുതൽ രാത്രി എട്ടു വരെ സ്റ്റാഫോർഡ് കീയോംഗ് പാർക്കിൽ നടക്കുന്ന പരിപാടിയിൽ പ്രമുഖ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക നേതാക്കൾ പങ്കെടുക്കും.

മുപ്പതോളം രാജ്യങ്ങളിൽനിന്നുള്ള കലാസാംസ്കാരിക പരിപാടികളും വിവിധ രാജ്യങ്ങളിൽനിന്നുള്ള ഭക്ഷ്യവസ്തുക്കളുടെ പ്രദർശനവും വില്പനയും പരിപാടിയുടെ ഭാഗമായിരിക്കും.

അസോസിയേഷൻ പ്രസിഡന്‍റ് ദിനേശ് കൊല്ലപ്പിള്ളിൽ, സെക്രട്ടറി സജിത് ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള ആഘോഷകമ്മിറ്റിയാണ് പരിപാടികളുടെ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകുന്നത്.

റിപ്പോർട്ട്: ജോളി കരുമത്തി