+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേരള ഹിന്ദു സൊസൈറ്റി മെൽബണ്‍ രക്തദാന ക്യാന്പ്

മെൽബണ്‍: കേരള ഹിന്ദു സൊസൈറ്റി മെൽബണിൻ രക്തദാന ക്യാന്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 25ന് (ശനി) വിക്ടോറിയയിലെ എയർപോർട്ട് വെസ്റ്റ്, മൗണ്ട് വെവർലി എന്നിവിടങ്ങളിലും 26ന് (ഞായർ) ബന്ദൂരയിലുമാണ് ക്യാന്പ്
കേരള ഹിന്ദു സൊസൈറ്റി മെൽബണ്‍ രക്തദാന ക്യാന്പ്
മെൽബണ്‍: കേരള ഹിന്ദു സൊസൈറ്റി മെൽബണിൻ രക്തദാന ക്യാന്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 25ന് (ശനി) വിക്ടോറിയയിലെ എയർപോർട്ട് വെസ്റ്റ്, മൗണ്ട് വെവർലി എന്നിവിടങ്ങളിലും 26ന് (ഞായർ) ബന്ദൂരയിലുമാണ് ക്യാന്പ് സംഘടിപ്പിക്കുക.

എല്ലാ വർഷവും കഐച്ച്എസ്എം ഭാരവാഹികളും അതിന്‍റെ അംഗങ്ങളും മറ്റു അഭ്യുദയകാംക്ഷികളും പലഘട്ടങ്ങളിലായി രക്തദാനം എന്ന ജീവൻ രക്ഷാ സംരംഭത്തിൽ അണിചേരാറുണ്ടെന്ന് സംഘാടകർ അറിയിച്ചു. ഈ വർഷത്തെ ആദ്യവട്ട രക്തദാനത്തിനായി 30 ഓളം മാനവ സേവകർ ഇതിനകം പേരുകൾ രജിസ്റ്റർ ചെയ്തുകഴിഞ്ഞു. സ്ഥിര രക്തദാതാവായ പ്രസിഡന്‍റ് ശ്രീകുമാർ എന്ന സംഘാടകനാണ് കൂടുതൽ ആൾക്കാർക്കു ജീവൻ രക്ഷാ കർമങ്ങൾക്കുള്ള പ്രചോദനം.

വിവരങ്ങൾക്ക്: khsminc@gmail.com / 0468937264

റിപ്പോർട്ട്: വിജയകുമാരൻ