+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശക്തമായ മഴയിൽ ദക്ഷിണാഫ്രിക്കയില്‍ ഒരു മരണം

ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ ശക്തമായ മഴയെ തുടര്‍ന്നു ഒരാള്‍ മരിച്ചു. രാജ്യത്തിന്‍റെ വടക്കുകിഴക്കന്‍ പ്രദേശങ്ങളിലാണു മഴ ശക്തമായിരിക്കുന്നത്. വിവിധ പ്രദേശങ്ങളിലായി ദിവസവും 50 മുതല്‍ 70 മില്ലിമീറ
ശക്തമായ മഴയിൽ ദക്ഷിണാഫ്രിക്കയില്‍ ഒരു മരണം
ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ ശക്തമായ മഴയെ തുടര്‍ന്നു ഒരാള്‍ മരിച്ചു. രാജ്യത്തിന്‍റെ വടക്കുകിഴക്കന്‍ പ്രദേശങ്ങളിലാണു മഴ ശക്തമായിരിക്കുന്നത്. വിവിധ പ്രദേശങ്ങളിലായി ദിവസവും 50 മുതല്‍ 70 മില്ലിമീറ്റര്‍ മഴയാണു പെയ്യുന്നത്. കിഴക്കന്‍ ജോഹന്നാസ്ബര്‍ഗ്,വിറ്റ്ബാങ്ക്, ലെഡിന്‍ബെര്‍ഗ് തുടങ്ങിയിടങ്ങളില്‍ 24 മണിക്കൂറില്‍ യഥാക്രമം 60 മുതല്‍ 65 മില്ലിമീറ്റര്‍ മഴയാണ് ആഴ്ച്ചയുടെ തുടക്കത്തില്‍ ലഭിച്ചിരുന്നത്.

ശക്തമായ മഴയെ തുടര്‍ന്നു ബിംബിസി നദി കരകവിഞ്ഞൊഴുകുകയാണ്. പ്രദേശത്തെ രണ്ടു ഡാമുകളിലെ ജലനിരപ്പ് ക്രമാതിതമായി ഉയര്‍ന്നിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തകര്‍ ഹെലികോപ്റ്റര്‍ മാര്‍ഗമാണ് ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലെക്കു മാറ്റി പാര്‍പ്പിക്കുന്നത്. നിരവധി റോഡുകള്‍ക്കും പാലങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടണ്ട്. പ്രദേശത്തെ റോഡ് ഗതാഗതം താറുമാറായിരിക്കുകയാണ്. സര്‍ക്കാര്‍ ജനങ്ങള്‍ക്കു ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുകയാണ്.