+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലിസ മാത്യൂസിന്‍റെ സംസ്കാരം ഫെബ്രുവരി രണ്ടിന്

സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നിയിൽ ജനുവരി 27ന് നിര്യാതയായ കീക്കൊഴൂർ പുത്തൻപറന്പിൽ റ്റിജു മാത്യൂസിന്‍റെ (വെസ്റ്റമീഡ്) ഭാര്യയും നിരണം കരുവേലിൽ പരേതനായ കെ.സി. തോമസിന്‍റെയും നൈസമ്മയുടേയും മകളുമായ ലിസ മാത്
ലിസ മാത്യൂസിന്‍റെ സംസ്കാരം ഫെബ്രുവരി രണ്ടിന്
സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നിയിൽ ജനുവരി 27ന് നിര്യാതയായ കീക്കൊഴൂർ പുത്തൻപറന്പിൽ റ്റിജു മാത്യൂസിന്‍റെ (വെസ്റ്റമീഡ്) ഭാര്യയും നിരണം കരുവേലിൽ പരേതനായ കെ.സി. തോമസിന്‍റെയും നൈസമ്മയുടേയും മകളുമായ ലിസ മാത്യൂസി (35)ന്‍റെ സംസ്കാരശുശ്രൂഷകൾ ഫെബ്രുവരി രണ്ടിന് (വ്യാഴം) രാവിലെ 10ന് സിഡ്നി ബഥേൽ മാർത്തോമ ദേവാലയത്തിൽ (13, ഇൃീംി െേൃലലേ,ഒമൃൃശെ ജമൃസ) ആരംഭിച്ച് സംസ്കാരം റൗസ് ഹിൽ സെമിത്തേരിയിൽ നടക്കും. ശുശ്രൂഷകൾക്ക് മാർത്തോമ സഭയിലെ വൈദികരെ കൂടാതെ സഹോദരിസഭയിലെ വൈദികരും നേതൃത്വം നൽകും.

ബാങ്ക് ഓഫ് ക്യൂൻസ്ലാൻഡ് ഉദ്യോഗസ്ഥനായിരുന്ന പരേത സിഡ്നി ബെഥേൽ മാർത്തോമ ഇടവകയുടെ പ്രയർ ഗ്രൂപ്പ് ലീഡർ, സണ്‍ഡേ സ്കൂൾ അധ്യാപിക ,ഗായകസംഘ അംഗം എന്നീ നിലകളിലും സജീവമായിരുന്നു. നിലവിൽ സേവികാ സംഘം സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു.

മകൻ നേഥൻ. അബു തോമസ് (കാനഡ), അജി തോമസ് (മുംബൈ) എന്നിവർ സഹോദരങ്ങളാണ്.

റിപ്പോർട്ട്: ജയിംസ് ചാക്കോ