+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മലയാളിയുടെ വിദ്യാഭ്യാസ സ്ഥാപനത്തിന് ഓസ്ട്രേലിയൻ സർക്കാരിന്‍റെ അംഗീകാരം

മെൽബണ്‍: മെൽബണ്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളിയുടെ വിദ്യാഭ്യാസ സ്ഥാപനത്തിന് ഓസ്ട്രേലിയൻ സർക്കാരിന്‍റെ അംഗീകാരം. ആരോഗ്യ മേഖലയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് മ
മലയാളിയുടെ വിദ്യാഭ്യാസ സ്ഥാപനത്തിന് ഓസ്ട്രേലിയൻ സർക്കാരിന്‍റെ അംഗീകാരം
മെൽബണ്‍: മെൽബണ്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളിയുടെ വിദ്യാഭ്യാസ സ്ഥാപനത്തിന് ഓസ്ട്രേലിയൻ സർക്കാരിന്‍റെ അംഗീകാരം. ആരോഗ്യ മേഖലയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് മാനേജ്മെന്‍റിനാണ് (ഐഎച്ച്എം) വിക്ടോറിയൻ സർക്കാരിന്‍റെ ഈ വർഷത്തെ ഇന്‍റർനാഷണൽ എഡ്യൂക്കേഷൻ അവാർഡിന് തിരഞ്ഞെടുക്കപ്പെട്ടത്. ഗവണ്‍മെന്‍റ് ഹൗസ് ഓഫ് മെൽബണിൽ നടന്ന ചടങ്ങിൽ വിക്ടോറിയ ഗവർണർ ലിൻഡാ ദെസയുവിൽ നിന്നും ബിജോ അവാർഡ് ഏറ്റുവാങ്ങി.

ഇന്ത്യയിൽ നിന്നുള്ള ഒരു സ്ഥാപനത്തിന് ആദ്യമായിട്ടാണ് ഇത്തരമൊരു അംഗീകാരം ലഭിക്കുന്നത്. ആരോഗ്യ പരിപാലന രംഗത്ത് നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇന്ത്യ, ഫിലിപ്പീൻസ്, മലേഷ്യ, നേപ്പാൾ, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽ ട്രെയിനിംഗ് സെന്‍ററുകൾ നടത്തിവരുകയാണ് ഐഎച്ച്എം. ഇതോടെപ്പം ഓസ്ട്രേലിയൻ നഗരങ്ങളായ മെൽബണ്‍, സിഡ്നി, പെർത്ത് എന്നിവിടങ്ങളിലും കാന്പസുകൾ പ്രവർത്തിക്കുന്നു. ആയിരക്കണക്കിന് വിദ്യാർഥികൾക്ക് ഓസ്ട്രേലിയയിലെ ആരോഗ്യ മേഖലയിൽ തൊഴിൽ ലഭിക്കുന്ന സ്ഥാപനമായി ഐഎച്ച്എം ഇതിനകം മാറിക്കഴിഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് നഴ്സിംഗ് (ഐഎച്ച്എൻഎ), എഡ്യു സിസ്റ്റംസ് തുടങ്ങിയ ഇതര സ്ഥാപനങ്ങളും ഇതോടെപ്പം പ്രവർത്തിക്കുന്നു. ഉന്നത നിലവാരമുള്ള പാഠ്യ പദ്ധതി, നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പഠന രീതി, ലോകോത്തര നിലവാരമുള്ള കാന്പസുകൾ, ഓണ്‍ലൈൻ ട്യൂട്ടോറിയൽ, മികച്ച അധ്യാപകർ എന്നിവയാണ് സ്ഥാപനത്തിന്‍റെ സവിശേഷത. 2005 ൽ സ്ഥാപിതമായ ഈ സ്ഥാപനത്തിന്‍റെ സിഇഒ മലയാളിയായ ബിജോ കുന്നുംപുറത്താണ്.

ഈ വർഷം തന്നെ സിംഗപുർ, യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ഈസ്റ്റേണ്‍ യൂറോപ്പ് എന്നിവിടങ്ങളിലും കാന്പസുകൾ ആരംഭിക്കുമെന്ന് ബിജോ അറിയിച്ചു.

റിപ്പോർട്ട്: എബി പൊയ്ക്കാട്ടിൽ