+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒഐസിസി ഇന്ത്യ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

മെൽബണ്‍: ഒഐസിസിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ അറുപത്തെട്ടാമത് റിപ്പബ്ലിക് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സിഡ്നത്ത് നടന്ന ആഘോഷ പരിപാടികൾ ബ്ലോക്ക് പഞ്ചായത്ത് മെംബറും കോണ്‍ഗ്രസ് നേതാവുമായിരുന്ന എസ
ഒഐസിസി ഇന്ത്യ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
മെൽബണ്‍: ഒഐസിസിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ അറുപത്തെട്ടാമത് റിപ്പബ്ലിക് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സിഡ്നത്ത് നടന്ന ആഘോഷ പരിപാടികൾ ബ്ലോക്ക് പഞ്ചായത്ത് മെംബറും കോണ്‍ഗ്രസ് നേതാവുമായിരുന്ന എസൻഡൻ ജോസ് ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ നാനാജാതി മതസ്ഥരെയും ഭാഷയെയും ഒരുമിപ്പിച്ചു കൊണ്ടു പോകുവാൻ കോണ്‍ഗ്രസിനെ സാധിക്കൂ എന്നും അടുത്ത നടക്കുന്ന തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് തിരിച്ചുവരുമെന്നും പാർട്ടി അതിനുള്ള തയാറെടുപ്പിലാണെന്നും അദ്ദേഹം പറഞ്ഞു.

ഒഐസിസി വിക്ടോറിയ പ്രസിഡന്‍റ് ജോസഫ് പീറ്റർ അധ്യക്ഷത വഹിച്ചു. ഒഐസിസി ഗ്ലോബൽ കമ്മിറ്റിയംഗം ബിജു സ്കറിയ, സ്ഥാപക പ്രസിഡന്‍റ് ജോസ് എം. ജോർജ്, ഒഐസിസി ദേശീയ വൈസ് പ്രസിഡന്‍റ് മാർട്ടിൻ ഉറുമീസ്, ജോർജ് തോമസ്, ഹൈനസ് ബിനോയി, ഫിന്നി മാത്യു, സോബൻ തോമസ്, മനോജ് ഗുരുവായൂർ എന്നിവർ സംസാരിച്ചു.

ആഘോഷ പരിപാടികളോടനുബന്ധിച്ച് വേദിയിൽ ഇന്ത്യയുടെയും ഓസ്ട്രേലിയായുടെയും പതാകകൾ ഇരു രാജ്യങ്ങളുടെയും ബഹുമാനമായി ഉയർത്തിയിരുന്നു. അലൻ കുര്യാക്കോസിന്‍റെയും മനോജ് ഗുരുവായൂരിന്‍റെയും ദേശഭക്തി ഗാനങ്ങളും അരങ്ങേറി. ഡിന്നറോടെ പരിപാടികൾ സമാപിച്ചു.