+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെനിയൻ സൈനിക കേന്ദ്രത്തിൽ ഭീകരാക്രമണം: 50 സൈനികർ കൊല്ലപ്പെട്ടു

മൊഗാദിഷു: സൊമാലിയയിലെ കെനിയൻ സൈനിക കേന്ദ്രത്തിനു നേർക്കുണ്ടായ ഭീകരാക്രമണത്തിൽ‌ അന്പതിലേറെ സൈനികർ കൊല്ലപ്പെട്ടു. ഭീകരസംഘടനയായ ഇസ് ലാമിക് സ്റ്റേറ്റിന്‍റെ ആഫ്രിക്കൻ വിഭാഗമായ അൽഷബാബാണ് ആക്രമണം നടത്തിയത്.
കെനിയൻ സൈനിക കേന്ദ്രത്തിൽ ഭീകരാക്രമണം: 50 സൈനികർ കൊല്ലപ്പെട്ടു
മൊഗാദിഷു: സൊമാലിയയിലെ കെനിയൻ സൈനിക കേന്ദ്രത്തിനു നേർക്കുണ്ടായ ഭീകരാക്രമണത്തിൽ‌ അന്പതിലേറെ സൈനികർ കൊല്ലപ്പെട്ടു. ഭീകരസംഘടനയായ ഇസ് ലാമിക് സ്റ്റേറ്റിന്‍റെ ആഫ്രിക്കൻ വിഭാഗമായ അൽഷബാബാണ് ആക്രമണം നടത്തിയത്. ദക്ഷിണ സൊമാലിയയിലായിരുന്നു സംഭവം. സൈനിക വാഹനങ്ങളും ആയുധങ്ങളും ഭീകരർ പിടിച്ചെടുത്തു. പുലർച്ചെയായിരുന്നു ആക്രമണം ഉണ്ടായത്. സൈന്യത്തിന്‍റെ പ്രത്യാക്രമണത്തിൽ നിരവധി ഭീകരർ‌ കൊല്ലപ്പെട്ടതായി കെനിയൻ സൈനിക വക്താവ് പറഞ്ഞു.

കെനിയയുടെ അതിർത്തിയായ കോൾബിയോവിലെ സൈനിക കേന്ദ്രത്തിലായിരുന്നു ആക്രമണം. കാർ ബോംബ് സ്ഫോടനം നടത്തിയ ശേഷമാണ് സൈനിക ക്യാന്പിൽ ഭീകരർ ഇരച്ചുകയറിയത്. സൈനിക കേന്ദ്രത്തിന്‍റെയും സമീപപ്രദേശത്തിന്‍റെയും നിയന്ത്രണം ഏറ്റെടുത്തുതായി അൽഷബാബ് പറയുന്നു. സൊമാലിയയിൽ‌ അൽഷാബാബിനെതിരായ യുദ്ധത്തിൽ യുഎൻ നേതൃത്വം നൽകുന്ന സഖ്യത്തിലേക്ക് 3,600 പട്ടാളക്കാരെയാണ് കെനിയ അയച്ചിരിക്കുന്നത്.