ബ്രിസ്ബെയ്ൻ: ഓസ്ട്രേലിയയിൽ സംഗീത ആൽബത്തിന്റെ ചിത്രീകരണത്തിനിടെ നടൻ വെടിയേറ്റുമരിച്ചു. ബ്രിസ്ബെയ്നിലെ ഈഗിൾ ലെയ്ൻ നഗരത്തിൽ ബ്രൂക്ലിൻ സ്റ്റാൻഡാർഡ് ബാറിലായിരുന്നു സംഭവം. ജൊഹാൻ ഓഫ്നർ (28) എന്ന നടനാണ് മരിച്ചത്. ബ്ലിസ് എൻ ഇസോ എന്ന മ്യൂസിക് ബാൻഡിന്റെ ഗാനചിത്രീകരണത്തിനിടെയാണ് വെടിവയ്പ് ഉണ്ടായത്.
ചിത്രീകരണത്തിനിടെ അബദ്ധത്തിൽ വെടിപൊട്ടുകയായിരുന്നെന്ന് കരുതുന്നു. ജൊഹാന്‍ നെഞ്ചിലാണ് വെടിയേറ്റത്. സംഭവസ്ഥലത്തുതന്നെ ജൊഹാൻ മരിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ചിത്രീകരണത്തിനിടെ അബദ്ധത്തിൽ വെടിപൊട്ടുകയായിരുന്നെന്ന് കരുതുന്നു. ജൊഹാന്‍ നെഞ്ചിലാണ് വെടിയേറ്റത്. സംഭവസ്ഥലത്തുതന്നെ ജൊഹാൻ മരിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.