+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൂന്നു കുട്ടികളെ കൊലപ്പെടുത്തിയ മാതാവ് കുറ്റസമ്മതം നടത്തി

കാൻബറ: മൂന്നു കുട്ടികളെ കൊലപ്പെടുത്തിയ മാതാവ് ഒന്നര വർഷത്തിനു ശേഷം കുറ്റം സമ്മതിച്ചു. അക്കോൺ ഗോഡെ എന്ന 37 കാരിയാണ് മൂന്നു മക്കളെ കൊലപ്പെടുത്തിയെന്ന് ഏറ്റുപറഞ്ഞ് രംഗത്തെത്തിയത്.ഓസ്ട്രേലിയയിലെ തെക്ക
മൂന്നു കുട്ടികളെ കൊലപ്പെടുത്തിയ മാതാവ് കുറ്റസമ്മതം നടത്തി
കാൻബറ: മൂന്നു കുട്ടികളെ കൊലപ്പെടുത്തിയ മാതാവ് ഒന്നര വർഷത്തിനു ശേഷം കുറ്റം സമ്മതിച്ചു. അക്കോൺ ഗോഡെ എന്ന 37 കാരിയാണ് മൂന്നു മക്കളെ കൊലപ്പെടുത്തിയെന്ന് ഏറ്റുപറഞ്ഞ് രംഗത്തെത്തിയത്.

ഓസ്ട്രേലിയയിലെ തെക്കുകിഴക്കൻ പ്രവിശ്യയായ മെൽബണിൽ 2015 ഏപ്രിലിലായിരുന്നു സംഭവം. ഒരു വയസുകാരി ബോൾ, നാലുവയസുള്ള ഇരട്ടകളായിരുന്ന ഹാങ്കെർ, മൻദിത് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണങ്ങൾക്കൊടുവിലാണ് ഇവരുടെ നാടകീയമായ കുറ്റ സമ്മതം. ഗാലദ്മാൻ നദിയിലേക്ക് ഇവർ സഞ്ചരിച്ചിരുന്ന കാർ ഓടിച്ചിറക്കിയാണ് കുട്ടികളെ കൊലപ്പെടുത്തിയത്. കുട്ടികളെയും കൊണ്ട് ആത്മഹത്യ ചെയ്യുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നാണ് പ്രാഥമിക വിവരം. എന്നാൽ ഗോഡെയും ആറുവയസുള്ള അലുഅൽ എന്ന കുട്ടിയെയും രക്ഷാപ്രവർത്തനത്തിനെത്തിയവർ രക്ഷപ്പെടുത്തി. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ്.