+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൊമാലിയയിൽ കാർ ബോംബ് സ്ഫോടനം; മൂന്നു മരണം

മൊഗാദിഷു: സോമാലിയയുടെ തലസ്ഥാന നഗരമായ മൊഗാദിഷുവിൽ നടന്ന കാർ ബോംബ് സ്ഫോടനത്തിൽ മൂന്നു പേർ മരിച്ചു. മൊഗാദിഷു അന്താരാഷ്ര്‌ട വിമാനത്താവളത്തിനു പുറത്ത് കാറിൽ സൂക്ഷിച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചത്. സുരക്
സൊമാലിയയിൽ കാർ ബോംബ് സ്ഫോടനം; മൂന്നു മരണം
മൊഗാദിഷു: സോമാലിയയുടെ തലസ്ഥാന നഗരമായ മൊഗാദിഷുവിൽ നടന്ന കാർ ബോംബ് സ്ഫോടനത്തിൽ മൂന്നു പേർ മരിച്ചു. മൊഗാദിഷു അന്താരാഷ്ര്‌ട വിമാനത്താവളത്തിനു പുറത്ത് കാറിൽ സൂക്ഷിച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചത്. സുരക്ഷാ പരിശോധനയ്ക്കായി നിർമിച്ചിരിക്കുന്ന ചെക്ക് പോയിന്റിലാണു കാർ പൊട്ടിത്തെറിച്ചത്.

തീവ്രവാദി ആക്രമണത്തിനുള്ള സാധ്യത പോലീസ് തള്ളിക്കളയുന്നില്ല. അൽക്വയ്ദ തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുള്ള അൽ—ഷബാബാണ് ആക്രമണത്തിനു പിന്നിലെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. ഒന്നിലേറെ സ്ഫോടനം നടന്നെന്നും ശബ്ദം കേട്ടെന്നും ദൃക്സാക്ഷികളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. എന്നാൽ, പോലീസ് ഇത് നിഷേധിച്ചു. സോമാലിയയിൽ തുടർച്ചയായി തീവ്രവാദ ആക്രമണങ്ങൾ നടത്തുന്ന ഭീകരസംഘമാണ് അൽഷബാബ്. വിമാനത്താവളത്തിനു തൊട്ടടുത്തു തന്നെയാണ് യുഎന്നിന്റെ ഓഫീസ്. സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഓഫീസിന്റെ സുരക്ഷ ശക്തമാക്കി.