+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡോ. ഫ്രാൻസിസ് ക്ലീറ്റസ് ഗർഷോം പ്രവാസി രത്ന പുരസ്കാരം ഏറ്റുവാങ്ങി

മലാക്ക (മലേഷ്യ): പതിനൊന്നാമത് ഗർഷോം പ്രവാസി രത്ന പുരസ്കാരം അബുദാബിയിലെ എൻടിഎസ് ഗ്രൂപ്പ് ചെയർമാൻ ഡോ. ഫ്രാൻസിസ് ക്ലീറ്റസ് ഏറ്റുവാങ്ങി. മലേഷ്യയിലെ മലാക്ക കൾച്ചറൽ സെന്ററിൽ നടന്ന ചടങ്ങിൽ മാനവവിഭവശേഷി മ
ഡോ. ഫ്രാൻസിസ് ക്ലീറ്റസ് ഗർഷോം പ്രവാസി രത്ന പുരസ്കാരം ഏറ്റുവാങ്ങി
മലാക്ക (മലേഷ്യ): പതിനൊന്നാമത് ഗർഷോം പ്രവാസി രത്ന പുരസ്കാരം അബുദാബിയിലെ എൻടിഎസ് ഗ്രൂപ്പ് ചെയർമാൻ ഡോ. ഫ്രാൻസിസ് ക്ലീറ്റസ് ഏറ്റുവാങ്ങി.

മലേഷ്യയിലെ മലാക്ക കൾച്ചറൽ സെന്ററിൽ നടന്ന ചടങ്ങിൽ മാനവവിഭവശേഷി മന്ത്രി ദത്തുക് എം.എസ്. മഹാദേവനാണ് പുരസ്കാരം സമ്മാനിച്ചത്. മണി മേനോൻ മലേഷ്യ പ്രവാസി വനിതാ പുരസ്കാരവും അമേരിക്കയിലെ മലയാളി ശാത്രജ്‌ഞൻ ഡോ. രാജേഷ് കുമാർ യുവ പ്രവാസി പുരസ്കാരവും കുവൈത്തിലെ ജീവകാരുണ്യ പ്രവർത്തകൻ മനോജ് മാവേലിക്കര, ഷിജോ ഫ്രാൻസിസ്, ബംഗളൂരു എന്നിവർക്ക് പ്രത്യേക ജൂറി പുരസ്കാരവും സമ്മാനിച്ചു. 2016 ലെ മികച്ച പ്രവാസി മലയാളി സംഘടനക്കുള്ള പുരസ്കാരം ഹോങ്കോംഗിലെ മലയാളി അസോസിയേഷൻ ഫോർ ആർട്സ് ആൻഡ് കൾച്ചറിനുവേണ്ടി (മാക്) സ്‌ഥാപക സെക്രട്ടറി കെ.എൻ. സുരേഷ് ഏറ്റുവാങ്ങി.

മലാക്ക ഉപമുഖ്യമന്ത്രി യുനെസ് ഹുസൈൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഓൾ മലേഷ്യ മലയാളി അസോസിയേഷൻ പ്രസിഡന്റ് സുശീല മേനോൻ, ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ഡോ. എൻ.ആർ. നമ്പ്യാർ, തൻശ്രീ രവീന്ദ്രൻ മേനോൻ, ഗർഷോം ഫൗണ്ടേഷൻ സെക്രട്ടറി ജിൻസ് പോൾ, ഗർഷോം ഇൻഫോമീഡിയ ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ജൈജോ ജോസഫ്, മലാക്കാ കേരള സമാജം പ്രസിഡന്റ് ഡോ. ജയശങ്കർ എന്നിവർ പ്രസംഗിച്ചു.

സ്വപ്രയത്നത്തിലൂടെ മറുനാട്ടിൽ ജീവിതവിജയം നേടുകയും ജീവകാരുണ്യപ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്ന പ്രവാസി മലയാളികളെ ആദരിക്കുവാൻ ബംഗളൂരു ആസ്‌ഥാനമായ ഗർഷോം ഫൗണ്ടേഷൻ 2003 മുതലാണ് അവാർഡുകൾ ഏർപ്പെടുത്തിയത്. ഓൾ മലേഷ്യ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ മലേഷ്യൻ മലയാളി ഹിന്ദു പരിഷത്, മലാക്ക കേരള സമാജം എന്നി സംഘടനകളാണ് പതിനൊന്നാമത് ഗർഷോം അവാർഡുദാന ചടങ്ങിന് ആദിത്യമരുളിയത്. ചടങ്ങിനോടനുബന്ധിച്ചു മലാക്ക കേരള സമാജം അംഗങ്ങളും കുട്ടികളും ചേർന്ന് അവതരിപ്പിച്ച ദീപാവലിക്രിസ്മസ് ഷോയും അരങ്ങേറി.