+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മെൽബൺ ക്നാനായ മിഷനിൽ ക്രിസ്മസ് ആഘോഷങ്ങൾ തുടങ്ങി

മെൽബൺ: സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷൻ മെൽബൺ, ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന കരോൾ സർവീസിന് തുടക്കമായി. ഡിസംബർ 16, 17,18, 23 തീയതികളിലായി നടത്തപ്പെടുന്ന കരോളിന് മിഷന്റെ ഭക്‌ത സംഘടനകളായ മെ
മെൽബൺ ക്നാനായ മിഷനിൽ ക്രിസ്മസ് ആഘോഷങ്ങൾ തുടങ്ങി
മെൽബൺ: സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷൻ മെൽബൺ, ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന കരോൾ സർവീസിന് തുടക്കമായി. ഡിസംബർ 16, 17,18, 23 തീയതികളിലായി നടത്തപ്പെടുന്ന കരോളിന് മിഷന്റെ ഭക്‌ത സംഘടനകളായ മെൽബൺ ക്നാനായ കാത്തലിക് കോൺഗ്രസ്, മെൽബൺ ക്നാനായ കാത്തലിക് വിമൻസ് അസോസിയേഷൻ, ക്നാനായ കാത്തലിക് യൂത്ത് ലീഗ്, മിഷൻ ലീഗ് എന്നിവർ നേതൃത്വം നൽകുന്നു. സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷൻ ചാപ്ലിൻ ഫാ. തോമസ് കുമ്പുക്കലിന്റെ നേതൃത്വത്തിലാണ് കരോൾ ഓരോ ഭവനങ്ങൾ സന്ദർശിക്കുന്നത്.

പുൽക്കൂട് ഡെക്കറേഷൻ മത്സരവും കുട്ടികൾക്ക് ക്രിസ്മസിൽ ക്രിസ്തുവിനാണ് കൂടുതൽ പ്രാധാന്യം എന്ന തിരിച്ചറിവുണ്ടാകുന്നതിനുവേണ്ടി ‘എ കാർഡ് ഫോർ ബേബി ജീസസ്’ എന്ന മത്സരവും നടത്തുന്നു. മിഷന്റെ 2017ലെ കലണ്ടറും ഇതോടൊപ്പം വിതരണം ചെയ്തു വരുന്നു.

മിഷന്റെ ട്രസ്റ്റിമാരായ ജിജോ മാറികവീട്ടിൽ, കുര്യൻ ചാക്കോ, സെക്രട്ടറി ബൈജു ജോസഫ്, പാരിഷ് കൗൺസിൽ അംഗങ്ങൾ, സംഘടന ഭാരവാഹികളായ ജോ മുറിയാന്മ്യാലിൽ, സോണിയ പത്തുപറയിൽ, ജോയൽ ജോസഫ് തുടങ്ങിയവർ കരോളിനും 24ന് രാത്രിയിൽ ഒമ്പതിന് രണ്ടു സെന്ററുകളിലായി നടത്തുന്ന വിശുദ്ധ കുർബാനയും ജനുവരി ഒന്നിന് നടത്തപ്പെടുന്ന ക്രിസ്മസ് ന്യൂ ഇയർ സെലബ്രേഷനും നേതൃത്വം നൽകിവരുന്നു.

റിപ്പോർട്ട്: സോളമൻ ജോർജ്